മു​ന്നൂ​റും കടന്ന് മത്തി, 127ൽ എത്തി കോഴി; ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ്യ, മാംസ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്; പ​ച്ച​ക്ക​റി വി​ല​പഴയപടിതന്നെ…


തൃ​ശൂ​ര്‍: ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല്‍​സ്യ, മാംസം മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്. ലോ​ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​തു മു​ത​ല്‍ അ​ട​ച്ചി​ട്ടി​രു​ന്ന തൃ​ശൂ​ര്‍ ശ​ക്ത​ന്‍ ത​മ്പു​രാ​ന്‍ ന​ഗ​റി​ലെ മ​ല്‍​സ്യ മാ​ര്‍​ക്ക​റ്റ് ഇ​ന്നാണ് തു​റ​ന്ന​ത്. ബീ​ഫ് ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന്‍ തി​ര​ക്കാ​യി​രു​ന്നു. മി​ക്ക​യി​ട​ത്തും നീ​ണ്ട ക്യൂ ​ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

മ​ല്‍​സ്യ മാ​ര്‍​ക്ക​റ്റി​ല്‍ മ​ത്തി പോ​ലു​ള്ള ചെ​റി​യ മ​ല്‍​സ്യ​ങ്ങ​ള്‍ വ​ള​രെ കു​റ​വാ​യി​രു​ന്നു. ഏ​ട്ട, ചൂ​ര എ​ന്നീ ക​ട​ല്‍​മ​ല്‍​സ്യ​ങ്ങ​ളും വാ​ള, പി​രാ​ന, ക​ട്‌​ള, ചെ​മ്മീ​ന്‍ തു​ട​ങ്ങി​യ വ​ള​ര്‍​ത്തു മ​ല്‍​സ്യ​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ലു ണ്ടാ​യി​രു​ന്ന​ത്.

മ​ല്‍​സ്യ​ത്തി​നു വ​ന്‍ വി​ല​യാ​ണ്. മ​ത്തി​ക്കു കി​ലോ​യ്ക്ക് മു​ന്നൂ​റു രൂ​പ​യാ​യി. മ​റ്റി​ന​ങ്ങ​ളു​ടെ വി​ല: ഏ​ട്ട -300, വാ​ള -250, വ​റ്റ -350, ചെ​മ്മീ​ന്‍ -250, ചൂ​ര -200, ഫി​ലോ​പ്പി -140.

മ​ല്‍​സ്യ​ബ​ന്ധ​ന​വും മ​ല്‍​സ്യ വി​പ​ണി​യും ലോ​ക് ഡൗ​ണി​ല്‍​നി​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്ന​ലെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. മ​ല്‍​സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ച്ച​തോ​ടെ ഇ​ന്നു മു​ത​ല്‍ കൂ​ടു​ത​ല്‍ മ​ല്‍​സ്യം വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് മ​ല്‍​സ്യ​വു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ശ​ക്തന്‍ മാ​ര്‍​ക്ക​റ്റി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​ത്.വി​ഷു അ​ടു​ത്തി​രി​ക്കേ, ശ​ക്ത​ന്‍ ന​ഗ​ര്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ന്നു പ​ച്ച​ക്ക​റി​ക​ളു​മാ​യി ധാ​രാ​ളം ലോ​റി​ക​ള്‍ എ​ത്തി​യി​രു​ന്നു.

പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍​ക്കു കാ​ര്യ​മാ​യ വി​ല​വ​ര്‍​ധ​ന ഇ​ല്ല. മാ​ര്‍​ക്ക​റ്റു​ക​ളി​ലേ​ക്ക് നി​യ​ന്ത്രി​ത​മാ​യും അ​ണു​മു​ക്ത ക​വാ​ട​ങ്ങ​ളി​ലൂ​ടേ​യു​മാ​ണ് ആ​ളു​ക​ളെ ക​യ​റ്റി​വി​ട്ട​ത്.

ഇ​റ​ച്ചി​ക്കോ​ഴി വാ​ങ്ങാ​നും ഇന്ന് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. കി​ലോ​യ്ക്ക് 127 രൂ​പ​യാ​ണു വി​ല.

Related posts

Leave a Comment