കോ​വി​ഡ്19; സമൂഹ വ്യാപനമില്ലെങ്കിലും ക​ണ്ണൂ​രി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ജില്ലയിൽ കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​തേ​സ​മ​യം ക​ണ്ണൂ​രി​ൽ കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​ന​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ൽ 136 പേ​രാ​ണ് ക​ണ്ണൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 14,090 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

Related posts

Leave a Comment