മകള്‍ വിളിച്ചിട്ട് എടുത്തില്ല! അയല്‍വാസികള്‍ കണ്ടത് അടിവസ്ത്രം ധരിച്ച് വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ശാന്തയെ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

വ​ട​ക​ര: അങ്കണവാ​ടി ജീ​വ​ന​ക്കാ​രി പു​റ​ങ്ക​ര​യി​ലെ ആ​നാ​ടി​ക്ക​ല്‍ ശാ​ന്ത​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ​ക​ല്‍ പ​തി​നൊ​ന്നോ​ടെ​യാ​ണ് ശാ​ന്ത​യെ വീ​ട്ടി​നു​ള്ളി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ബ​ന്ധു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളും ക​ണ്ടെ​ത്തി​യ​ത്. ഏ​ക മ​ക​ള്‍ അ​ഞ്ജി​ത ക​ണ്ണൂ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നേ​ഴ്സി​ംഗ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ അ​മ്മ​യെ നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ എ​ടു​ക്കാ​ത്ത​ത് കൊ​ണ്ട് അ​യ​ല്‍​വാ​സി​യെ വി​ളി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ശാ​ന്ത​യെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ വീ​ട്ടി​നു​ള്ളി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്.

ഇ​ട​ത് ക​ണ്ണി​ന് കീ​ഴി​ലാ​യി ആ​ഴ​ത്തി​ലു​ള്ള മു​റി​വും ഇ​ട​ത് വാ​രി​ഭാ​ഗം ഭാ​ഗി​ക​മാ​യി പൊ​ള്ള​ലേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​യ​റി​ന്റെ ഇ​ട​ത് ഭാ​ഗ​ത്ത് പോ​റ​ലേ​റ്റ​താ​യും കാ​ണ​പ്പെ​ട്ടു. വീ​ടി​നു​ള്ളി​ല്‍ അ​ടി​വ​സ്ത്രം ധ​രി​ച്ച രീ​തി​യി​ലാ​ണ് ബ​ന്ധു​ക്ക​ള്‍ ശാ​ന്ത​യെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ട​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ള്‍ വ​ട​ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ​ വ​ട​ക​ര നോ​ര്‍​ത്ത് മേ​ഖ​ല ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts