കോവി​ഡ് 19 പേ​ടി; ന​ഴ്സു​മാ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും വേ​ണ്ട; അപേക്ഷ സമർപ്പിച്ചവരിൽ എത്തിയത് വെറും ഇരുപത്പേർ മാത്രം

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് ഭീ​തി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ൽ ബി​രു​ദ​ധാ​രി​ക​ളാ​യ ന​ഴ്സു​മാ​രും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജോ​ലി​യോ​ട് വി​മു​ഖ​ത കാ​ട്ടു​ന്നു. ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ബു​ധ​നാ​ഴ്ച​യി​ലെ അ​നു​ഭ​വം അ​താ​ണ്.

കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഇ​വി​ടെ വ​ലി​യ തോ​തി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. 750 കി​ട​ക്ക​ക​ൾ ഒ​രു​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ട്രൂ ​നാ​റ്റ് ലാ​ബ് സ​ജ്ജീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.​ ആ​ർടി​പിസിആ​ർ ടെ​സ്റ്റ് ന​ട​ത്താ​നും മ​റ്റും വൈ​റോ​ള​ജി ലാ​ബ് ഒ​രു​ക്കി കൊ​ണ്ടി​രി​ക്ക​യാ​ണ്.

ഇന്നലെ 168 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഈ ​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ​മെ​ഡി​ക്ക​ൽ​ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​മി​ത​ഭാ​ര​വും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്.​

ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​റ​ൽ ന​ഴ്സു (ജിഎ​ൻഎം) മാ​രെ താ​ത്ക്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി. ഇരു​ന്നൂ​റോ​ളം ബി​രു​ദ​ധാ​രി​ക​ളാ​യ ന​ഴ്സു​മാ​രാ​ണ് അ​പേ​ക്ഷ ന​ല്കി​യ​ത്.

ബു​ധ​നാ​ഴ്ച ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ത്ത​ത് ഇ​രു​പ​ത് പേ​ർ മാ​ത്ര​മാ​ണെ​ന്ന് സു​പ്ര​ണ്ട് ഡോ.​ഹ​ബീ​ബ് ന​സീം പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്ന​തി​നാ​ൽ ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നി​യ​മി​ച്ചേ മ​തി​യാ​കൂ എ​ന്ന അ​വ​സ്ഥ​യാ​ണ്.

Related posts

Leave a Comment