വി​മാ​നം മു​ട​ങ്ങി, മും​ബൈ​യി​ൽ നി​ന്നു ബ​സി​ൽ യാ​ത്ര! ഇം​ഗ്ല​ണ്ടി​ൽ ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ 47 മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലെ​ത്തി

കൊ​ണ്ടോ​ട്ടി: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ലെ സ​താം​പ്ട​ണ്‍ തീ​ര​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​ടെ ആ​ഡം​ബ​ര ക​പ്പ​ലി​ൽ കു​ട​ങ്ങി​യ 47 മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലെ​ത്തി. ക​ഴി​ഞ്ഞ 16ന് ​മു​ബൈ​യി​ലെ​ത്തി​യ ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ മും​ബൈ​യി​ൽ ഏ​ഴു​ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നു ശേ​ഷ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

മും​ബൈ​യി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​നം അ​വ​സാ​ന​നി​മി​ഷം മു​ട​ങ്ങി​യ​തി​നാ​ൽ ബ​സി​ലാ​ണ് എ​ത്തി​യ​തെ​ന്നു ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നാ​യ കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി ലു​ബൈ​ബ് പ​റ​ഞ്ഞു.

മു​ബൈ​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​മാ​യി​രു​ന്ന​തി​നാ​ൽ യാ​ത്ര​യ്ക്കി​ട​യി​ൽ കോ​ഴി​ക്കോ​ട് ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ പ​ല ഇ​ട​ങ്ങ​ളി​ലാ​യി ബ​സ് ത​ട​ഞ്ഞു​വ​ച്ചു​വെ​ന്നു ലു​ബൈ​ബ് പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ണ്‍​കാ​ല​ത്തെ ക​പ്പ​ൽ വാ​സ​വും തു​ട​ർ​ന്നു​ള്ള യാ​ത്ര​ക​ളും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യ​താ​യി മ​റ്റു യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ അ​പ്പോ​ളോ ഗ്രൂ​പ്പ് ഷി​പ്പിം​ഗ് ക​ന്പ​നി​യു​ടെ മാ​ര​ല്ല ലൈ​ൻ ക്രൂ​സ് ആ​ഡം​ബ​ര ക​പ്പ​ലി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​ക്ക് ഡൗ​ണി​ൽ ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ​ത്.

ക​ന്പ​നി ചാ​ർ​ട്ട​ർ ചെ​യ്ത ര​ണ്ടു വി​മാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 15,16 തീ​യ​തി​ക​ളി​ലാ​ണ് ഇ​വ​രെ മും​ബൈ​യി​ലും ഗോ​വ​യി​ലും എ​ത്തി​ച്ച​ത്. 77 രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഈ ​പ​ഞ്ച​ന​ക്ഷ​ത്ര ക​പ്പ​ലി​ൽ ജോ​ലി​ക്കാ​രാ​യു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​ന്ത്യ​യ​ട​ക്കം നാ​ലു രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യ​ത്. ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​മേ​ർ​ത്തി​യ​താ​ണ് ക​പ്പ​ലി​ൽ കു​ടു​ങ്ങാ​ൻ കാ​ര​ണം. യാ​ത്ര​യ്ക്കു​ള​ള ചെ​ല​വെ​ല്ലാം ക​ന്പ​നി ത​ന്നെ​യാ​ണ് വ​ഹി​ച്ച​ത്.

ക​ന്പ​നി​യു​ടെ അ​ഞ്ചു ക​പ്പ​ലു​ക​ളി​ലാ​യി 44 മ​ല​യാ​ളി​ക​ള​ട​ക്കം അ​റു​നൂ​റ് ഇ​ന്ത്യ​ക്കാ​രാ​ണ് കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ 50 പേ​രെ ക​പ്പ​ലി​ൽ ത​ന്നെ ജോ​ലി​ക്ക് നി​ർ​ത്തി ബാ​ക്കി 550 പേ​രെ​യാ​ണ് ക​ന്പ​നി നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ക​പ്പ​ലി​ലെ മ​ല​യാ​ളി തൊ​ഴി​ലാ​ളി​ക​ൾ.

Related posts

Leave a Comment