കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മസ്ജിദിൽ എത്തിച്ചു കുളിപ്പിച്ച സംഭവം;  കേസെടുത്ത് പോലീസ്


തൃ​ശൂ​ർ: തൃ​ശൂ​രി​ൽ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മസ്ജിദിൽ ഇറക്കി മ​ത​ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​തി​നെ​തി​രെ കേ​സെ​ടു​ത്തു.

തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​ലെ മസ്ജിദ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യും മ​രി​ച്ച രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​ര​വൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇവിടെ ഇ​റ​ക്കി കു​ളി​പ്പി​ക്കു​ക​യും മ​ത ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേശ പ്ര​കാ​ര​മാ​ണ് കേ​സ്്. സ്വ​കാ​ര്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്.

ആം​ബു​ല​ൻ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​യ കാ​ര്യ​മെ​ന്നും ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment