നടന്‍ മന്‍സൂര്‍ അലിഖാന്‍ ഐസിയുവില്‍; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍…

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സ്റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വാക്‌സീനെതിരെ അദ്ദേഹം നടത്തിയ പ്രസ്ഥാവന വിവാദമായിരിന്നു.

കോവിഡ് വാക്സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം.

ഇവിടെ കോവിഡ് എന്ന ഒരു രോഗം പോലും ഇല്ലെന്നാണ് താരം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്

Related posts

Leave a Comment