ഡല്‍ഹിയ്ക്ക് ആശ്വാസം ! കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു; മിച്ചമുള്ള ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍…

കോവിഡ് അതിതീവ്രമായി ബാധിച്ച ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ പതിയെ ശാന്തമാകുന്നു. 24 മണിക്കൂറിനിടെ 10,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.

ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍.

കഴിഞ്ഞ ദിവസങ്ങളിലും 20,000ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞതായും മനീഷ് സിസോദിയ അറിയിച്ചു.

നിലവില്‍ പ്രതിദിനം 582 ടണ്‍ ഓക്സിന്‍ ആണ് ആവശ്യം. മിച്ചമുള്ള ഓക്സിന്‍, ഓക്സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു.

ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Related posts

Leave a Comment