സു​ഹൃ​ത്തി​ന്റെ 14 വ​യ​സ്സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ! ഗ​ര്‍​ഭഛി​ദ്ര ഗു​ളി​ക മ​ക​നെ​ക്കൊ​ണ്ട് വാ​ങ്ങി ന​ല്‍​കി ഭാ​ര്യ

സു​ഹൃ​ത്തി​ന്റെ 14കാ​രി​യാ​യ മ​ക​ളെ മാ​സ​ങ്ങ​ളോ​ളം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ഗ​ര്‍​ഭി​ണി​യാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്റെ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി എ​ഫ്‌​ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പീ​ഡ​ന​ത്തി​നു കൂ​ട്ടു​നി​ന്ന ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പെ​ണ്‍​കു​ട്ടി. 2020ല്‍ ​പി​താ​വ് മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കു​ട്ടി​യെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. 2020നും 2021​നും ഇ​ട​യി​ല്‍ നി​ര​വ​ധി ത​വ​ണ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ ഈ ​വി​വ​രം ഭാ​ര്യ​യെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഗ​ര്‍​ഭഛി​ദ്ര​ത്തി​നു​ള്ള ഗു​ളി​ക മ​ക​നെ കൊ​ണ്ടു വാ​ങ്ങി​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​ക്ക് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ മൊ​ഴി മ​ജിസ്ട്രേട്ടി​നു മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​ല്‍ കു​ടൂ​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത് പൊ​തു​സ്ഥ​ലം കൈ​യ്യേ​റി ! പൊ​ളി​ച്ചു​മാ​റ്റി ഡ​ല്‍​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൊ​തു​സ്ഥ​ലം കൈ​യേ​റി ന​ട​ത്തി​യി​ട്ടു​ള്ള നി​ര്‍​മ്മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി ഡ​ല്‍​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഭ​ജ​ന്‍​പു​ര ചൗ​ക്കി​ലെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും ദ​ര്‍​ഗ​യും അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​മാ​റ്റി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​നെ​യും സി​ആ​ര്‍​പി​എ​ഫി​നെ​യും വ​ന്‍​തോ​തി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ഗ​ര​ത്തി​ലെ ഭ​ജ​ന്‍​പു​ര മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മ്മി​ച്ച ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും മ​സാ​റും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. സ​ഹ​ര​ന്‍​പൂ​ര്‍ ഹൈ​വേ​യു​ടെ വീ​തി കൂ​ട്ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്നും വി​വ​ര​മു​ണ്ട്. ക​ന​ത്ത പൊ​ലീ​സ് സി​ആ​ര്‍​പി​എ​ഫ് സു​ര​ക്ഷ​യി​ലാ​യി​രു​ന്നു പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍. ഭ​ജ​ന്‍​പു​ര ചൗ​ക്കി​ലെ പൊ​ളി​ക്ക​ല്‍ നീ​ക്കം സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് നോ​ര്‍​ത്ത് ഈ​സ്റ്റ് ഡി​സി​പി ജോ​യ് എ​ന്‍ ടി​ര്‍​ക്കി പ​റ​ഞ്ഞു. ‘സ​ഹ​ര​ന്‍​പൂ​ര്‍ ഹൈ​വേ​യി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി ഡ​ല്‍​ഹി​യി​ലെ മ​ത​കാ​ര്യ സ​മി​തി​യാ​ണ് ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും ശ​വ​കു​ടീ​ര​വും നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​യി നീ​ക്കം ചെ​യ്തു’ ജോ​യ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​നു മു​മ്പി​ല്‍ നി​ന്ന് പ​ര​സ്യ സ്വ​യം​ഭോ​ഗം ! യു​വാ​വി​നെ കു​ടു​ക്കി കാ​മ​റ

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ പി​ജി ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ പ​ര​സ്യ​മാ​യി സ്വ​യം​ഭോ​ഗം ചെ​യ്ത് യു​വാ​വ്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സ​ഹി​തം ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ള്‍ പൊ​ലീ​സി​ന് കൈ​മാ​റി. എ​ത്ര​യും വേ​ഗം ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജൂ​ണ്‍ 12ന് ​അ​ര്‍​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. ഡ​ല്‍​ഹി ഹ​ഡ്‌​സ​ണ്‍ ലെ​യി​നി​ലെ പി​ജി ഹോ​സ്റ്റ​ലി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സ്വാ​തി കു​റി​ച്ച​ത് ഇ​ങ്ങ​നെ…”​രാ​ത്രി​യി​ല്‍ ഗേ​ള്‍​സ് ഹോ​സ്റ്റ​ലി​ന് പു​റ​ത്ത് റോ​ഡി​ല്‍ നി​ല്‍​ക്കു​ന്ന ഒ​രാ​ള്‍ സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന​താ​യി ഞ​ങ്ങ​ള്‍​ക്ക് ര​ണ്ട് പ​രാ​തി​ക​ള്‍ ല​ഭി​ച്ചു. ര​ണ്ട് വീ​ഡി​യോ​ക​ളും ഒ​രേ വ്യ​ക്തി​യു​ടേ​താ​ണെ​ന്ന് തോ​ന്നു​ന്നു. ഡ​ല്‍​ഹി പോ​ലീ​സി​ന് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​വി​ഷ​യം വ​ള​രെ ഗൗ​ര​വ​മു​ള്ള​താ​ണ്”. വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ട് (എ​ടി​ആ​ര്‍) ആ​വ​ശ്യ​പ്പെ​ട്ട് ജൂ​ണ്‍ 19 ന് ​ഡ​ല്‍​ഹി പോ​ലീ​സി​ന് നോ​ട്ടീ​സ് അ​യ​ച്ച​താ​യി പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ല്‍, ഡ​ല്‍​ഹി പൊ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി…

Read More

ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ പ​ര​സ്യ​മാ​യി സ്വ​യം​ഭോ​ഗം ചെ​യ്ത് യു​വാ​വ് ! ഡ​ല്‍​ഹി പോ​ലീ​സി​ന് നോ​ട്ടീ​സ​യ​ച്ച് വ​നി​താ ക​മ്മീ​ഷ​ന്‍…

ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ യു​വാ​വ് സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍. ഇ​ത് സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി പോ​ലീ​സി​ന് ഡ​ല്‍​ഹി വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ള്‍ നോ​ട്ടീ​സ​യ​ച്ചു. സം​ഭ​വം അ​തീ​വ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ നോ​ട്ടീ​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട സ്വാ​തി, എ​ഫ്‌​ഐ​ആ​റി​ന്റെ പ​ക​ര്‍​പ്പും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും മേ​യ് ഒ​ന്നി​ന​കം അ​റി​യി​ക്കാ​നും ഡ​ല്‍​ഹി പൊ​ലീ​സി​നു നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന യു​വാ​വ്, മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ ക​ണ്ടു​കൊ​ണ്ട് സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ സ​ഹ​യാ​ത്രി​ക​രി​ല്‍ പ​ല​രും ഇ​യാ​ളു​ടെ അ​ടു​ത്തു​നി​ന്ന് എ​ഴു​ന്നേ​റ്റു പോ​കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. സം​ഭ​വ​ത്തി​ല്‍ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ഡ​പ്യൂ​ട്ടി പൊ​ലി​സ് ക​മ്മീ​ഷ​ണ​ര്‍ ദേ​വേ​ഷ് കു​മാ​ര്‍ മ​ഹ്‌​ല അ​റി​യി​ച്ചു. ഐ​പി​സി 294-ാം വ​കു​പ്പ് പ്ര​കാ​രം…

Read More

അ​ന്ന് സ​മ്പ​ത്ത് ഇ​ന്ന് കെ ​വി തോ​മ​സ് ! ‘ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി’ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം വി​ഴു​ങ്ങാ​നു​ള്ള പ​ദ​വി​യെ​ന്ന് ആ​ക്ഷേ​പം…

കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട മു​തി​ര്‍​ന്ന നേ​താ​വ് കെ​വി തോ​മ​സി​നെ ഡ​ല്‍​ഹി​യി​ല്‍ കേ​ര​ള​ത്തി​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യാ​ണ് നി​യ​മ​നം. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മു​ന്‍ എം.​പി സ​മ്പ​ത്തി​നെ ഇ​തേ പ​ദ​വി​യി​ല്‍ നി​യ​മി​ച്ചി​രു​ന്നു. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ന്ന​പ്പോ​ള്‍ സ​മ്പ​ത്തി​നെ മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ന്റെ സ്റ്റാ​ഫി​ല്‍ നി​യ​മി​ച്ചു. പൊ​തു ഖ​ജ​നാ​വ് മു​ടി​പ്പി​ക്കാ​നു​ള്ള പ​ദ​വി എ​ന്നു​ള്ള ആ​ക്ഷേ​പം സ​മ്പ​ത്തി​ന്റെ നി​യ​മ​ന കാ​ല​യ​ള​വി​ല്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​പ​ദ​വി കൊ​ണ്ട് കേ​ര​ള​ത്തി​ന് പ്ര​ത്യേ​കി​ച്ച് യാ​തൊ​രു ഗു​ണ​വു​മി​ല്ലെ​ന്നും ച​ര്‍​ച്ച​ക​ളു​ണ്ടാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി തെ​റ്റി​യ കെ​വി തോ​മ​സ് ഇ​ട​ക്കാ​ല​ത്ത് എ​ല്‍​ഡി​എ​ഫു​മാ​യി അ​ടു​ത്തി​രു​ന്നു. സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്റെ വി​ല​ക്കു മ​റി​ക​ട​ന്നു പ​ങ്കെ​ടു​ത്ത കെ​വി തോ​മ​സ്, തൃ​ക്കാ​ക്ക​ര ഉ​പ​ത​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ വേ​ദി​യി​ലു​മെ​ത്തി. എ​ഐ​സി​സി അം​ഗ​മാ​യ തോ​മ​സി​നെ പു​റ​ത്താ​ക്കി​യ​താ​യി പി​ന്നീ​ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍…

Read More

ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും ‘ഫ്രി​ഡ്ജ് കൊ​ല’ ! ഭ​ര്‍​ത്താ​വി​നെ കൊ​ന്ന് 22 ക​ഷ​ണ​ങ്ങ​ളാ​ക്കി ഫ്രി​ഡ്ജി​ല്‍ വ​ച്ച് ഭാ​ര്യ​യും മ​ക​നും; അ​വി​ഹി​ത​ബ​ന്ധ​മെ​ന്നു സം​ശ​യം…

ശ്ര​ദ്ധ വോ​ള്‍​ക്ക​റി​ന്റെ കൊ​ല​പാ​ത​ക​ത്തി​ന്റെ ന​ടു​ക്കം വി​ട്ടു​മാ​റും മു​മ്പു​ത​ന്നെ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സ​മാ​ന​മാ​യ മ​റ്റൊ​രു കൊ​ല​പാ​ത​ക​ത്തി​ന്റെ വാ​ര്‍​ത്ത കൂ​ടി പു​റ​ത്തു വ​രി​ക​യാ​ണ്. ഭ​ര്‍​ത്താ​വി​നെ കൊ​ന്നു ക​ഷ​ണ​ങ്ങ​ളാ​ക്കി​യ കേ​സി​ല്‍ ഭാ​ര്യ​യെ​യും മ​ക​നെ​യും ഡ​ല്‍​ഹി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ശ്ര​ദ്ധ​യെ കാ​മു​ക​ന്‍ അ​ഫ്താ​ബ് പൂ​ന​വാ​ല കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​തി​നു സ​മാ​ന​മാ​ണ് ഈ ​കേ​സെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. മെ​ഹ്‌​റോ​ളി​യി​ല്‍ ശ്ര​ദ്ധ​യെ അ​ഫ്താ​ബ് പൂ​ന​വാ​ല കൊ​ല​പ്പെ​ടു​ത്തി 35 ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് പ​ല​യി​ട​ത്താ​യി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​തു​പോ​ലെ, ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ല്‍ പാ​ണ്ഡ​വ് ന​ഗ​റി​ലാ​ണ് ഈ ​കേ​സി​ലെ മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ള്‍ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം അ​ഴു​കി​യ​തി​നാ​ല്‍ മ​രി​ച്ച​ത് ആ​രാ​ണെ​ന്നു പോ​ലീ​സി​നു മ​ന​സ്സി​ലാ​ക്കാ​നാ​യി​ല്ല. ശ്ര​ദ്ധ​യു​ടെ കൊ​ല​പാ​ത​കം വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​തോ​ടെ ആ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​താ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​ണ്ഡ​വ് ന​ഗ​റി​ലെ അ​ഞ്ജ​ന്‍ ദാ​സ് എ​ന്ന​യാ​ളാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നു ക​ണ്ടെ​ത്തി. അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്താ​ലാ​ണു അ​ഞ്ജ​ന്‍ ദാ​സി​നെ ഭാ​ര്യ പൂ​ന​വും മ​ക​ന്‍ ദീ​പ​ക്കും ചേ​ര്‍​ന്നു…

Read More

രാ​ജ്യ​ത്ത് നാ​ലാം ത​രം​ഗം ? ഡ​ല്‍​ഹി​യി​ല്‍ ടി​പി​ആ​ര്‍ അ​ഞ്ച് ക​ട​ന്നു; സ്‌​കൂ​ളു​ക​ള്‍ വീ​ണ്ടും അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്…

രാ​ജ്യ​ത്ത് നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന​ക​ള്‍ ന​ല്‍​കി കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,150 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ര്‍ മ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ മാ​ത്രം 461 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ര​ണ്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഡ​ല്‍​ഹി​യി​ല്‍ ടി​പി​ആ​ര്‍ നി​ര​ക്ക് 5.33 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് നാ​ലി​ല്‍ താ​ഴെ​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന​വാ​ണ്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,67,572 ആ​യി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ മ​ര​ണ​സം​ഖ്യ 26,158 ആ​യി. അ​തേ​സ​മ​യം സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലും വൈ​റ​സ് ബാ​ധ കൂ​ടു​ക​യാ​ണ്. പു​തു​താ​യ ചി​കി​ത്സ തേ​ടി​യ​വ​രി​ല്‍ 27 ശ​ത​മാ​ന​വും കു​ട്ടി​ക​ളാ​ണ്. സ്‌​കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യി തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ്. അ​തി​നി​ടെ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ലാ​സ് മു​റി​യോ, ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​മോ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മെ സ്‌​കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടു​മെ​ന്നും ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്…

Read More

രാ​ജ്യ​ത്ത് കോ​വി​ഡി​ന്റെ നാ​ലാം ത​രം​ഗം ! ഡ​ല്‍​ഹി​യി​ല്‍ കേ​സു​ക​ള്‍ മൂ​ന്നു മ​ട​ങ്ങാ​യി വ​ര്‍​ധി​ച്ചു; മൂ​ന്നു സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു…

രാ​ജ്യ​ത്ത് കോ​വി​ഡി​ന്റെ നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന ന​ല്‍​കി ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ മൂ​ന്നി​ര​ട്ടി​യാ​യി വ​ര്‍​ധി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​യി​രു​ന്ന ടി​പി​ആ​ര്‍ ഇ​ന്ന​ലെ 2.7 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 5079 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍, 137 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്കം 19 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൂ​ന്ന് സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു. നോ​യി​ഡ​യി​ലെ സ്‌​കൂ​ളി​ലാ​ണ് അ​ധ്യാ​പ​ക​ര്‍ അ​ട​ക്കം 16 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 601 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 447 പേ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് വ്യാ​പ​നം നാ​ലാം​ത​രം​ഗ​ത്തി​ന് തു​ട​ക്ക​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​റാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ സൂ​ചി​പ്പി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ എ​ക്ഇ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ജൂ​ണി​ല്‍ നാ​ലാം​ത​രം​ഗം വ​രു​മെ​ന്നാ​ണ്…

Read More

ഡല്‍ഹിയ്ക്ക് ആശ്വാസം ! കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു; മിച്ചമുള്ള ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍…

കോവിഡ് അതിതീവ്രമായി ബാധിച്ച ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ പതിയെ ശാന്തമാകുന്നു. 24 മണിക്കൂറിനിടെ 10,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലും 20,000ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞതായും മനീഷ് സിസോദിയ അറിയിച്ചു. നിലവില്‍ പ്രതിദിനം 582 ടണ്‍ ഓക്സിന്‍ ആണ് ആവശ്യം. മിച്ചമുള്ള ഓക്സിന്‍, ഓക്സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ…

Read More

ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ് ! രഹസ്യങ്ങളെല്ലാം പുറത്തു വിടുമെന്ന് ദീപ് സിദ്ധു ! പഞ്ചാബി നടന്റെ ഭീഷണിയില്‍ എന്തെങ്കിലും കഴമ്പുണ്ടാകുമോ ?

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമങ്ങളെത്തുടര്‍ന്ന് വാര്‍ത്താകേന്ദ്രമായി മാറിയ ആളാണ് പഞ്ചാബി നടന്‍ ദീപ് സിദ്ധു. കര്‍ഷകരെ അക്രമത്തിലേക്കു തിരിച്ചുവിട്ടത് ദീപ് സിദ്ധുവാണെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ ദീപ് സിദ്ധുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയിരിക്കുകയാണ് താരം. പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നു. ‘റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു…

Read More