കോവിഡ് കാലത്ത് വൃത്തിയുടെ കാര്യത്തിൽ മാതൃകയാകുന്നു; ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്കി​ കെഎ​സ്ആ​ർ​ടി​സി


കോ​ട്ട​യം: ഓ​രോ ട്രി​പ്പ് അ​വ​സാ​നി​ക്കു​ന്പോ​ഴും അ​ണു​വി​മു​ക്ത​മാ​ക്കു​ന്നി​ല്ലെ​ങ്കി​ലും ദി​വ​സ​വും സു​ര​ക്ഷ​യൊ​രു​ക്കി കെഎ​സ്ആ​ർ​ടി​സി. കോ​വി​ഡ് ദി​നം​പ്ര​തി വ​ർ​ദ്ധി​ക്കു​ന്പോ​ഴും അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണു കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ജാ​ഗ്ര​ത​യോ​ട​യാ​ണു കോ​ട്ട​യം ജി​ല്ല​യി​ൽ കെഎസ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​ർ​വീ​സ്. ഓ​രോ ട്രി​പ്പ് പൂ​ർ​ത്തി​യാ​കു​ന്പോ​ഴും അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ കെഎസ്ആ​ർ​ടി​സി​ക്കു സാ​ധി​ക്കു​ന്നി​ല്ല.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ​ർ​വീ​സ് ക​ഴി​ഞ്ഞ് ഡി​പ്പോ​യി​ൽ എ​ത്തു​ന്ന ബ​സു​ക​ൾ ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ലും ബ​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു മാ​ത്ര​മാ​യി ചി​ല ജീ​വ​ന​ക്കാ​രെ പ്ര​ത്യേ​കം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​തി​വാ​യി ബ​സു​ക​ൾ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ ബ​സി​നു എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്.

കോ​വി​ഡ് കാ​ല​ത്ത് ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നു മു​ന്പാ​യി ത​ന്നെ ബ​സു​ക​ൾ സോ​ഡി​യം ഹൈ​പ്പോ ക്രോ​റൈ​റ്റ് എ​ന്ന അ​ണു​നാ​ശി​നി സ്പെ​യ​ർ ഉ​പ​യോ​ഗി​ച്ചു ബ​സു​ക​ളി​ൽ ത​ളി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ബ​സു​ക​ൾ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന ത​ക​രാ​ർ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​രി​ഹ​രി​ക്കു​ന്ന​ത്.

എ​ല്ലാ ഡി​പ്പോ​ക​ളി​ൽ ബ​സു​ക​ളി​ൽ സ്പ്രേ ​ചെ​യ്യേ​ണ്ട അ​ണു​നാ​ശി​നി​ക​ൾ നേ​രെ​ത്ത ത​ന്നെ അ​ണു​ന​ശി​ക​ര​ണം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ർ ത​യാ​റാ​ക്കി വ​യ്ക്കു​ക​യും ചെ​യ്യും. രാ​ത്രി ഒ​ന്പ​തോ​ടെ എ​ല്ലാ ബ​സു​ക​ളും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു അ​താ​തു ഡി​പ്പോ​ക​ളി​ൽ തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment