മാതൃകയായി യുവഡോക്‌ടർമാർ;നൂ​റു ദി​വ​സം കോവിഡ് ഡ്യൂട്ടി അ​തും പ്ര​തി​ഫ​ല​മി​ല്ലാ​തെ


ക​ണ്ണൂ​ർ: പ്ര​തി​ഫ​ല​മി​ല്ലാ​തെ​യു​ള്ള ഈ ​ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​ന​ത്തി​ന് ഇ​ന്ന് നൂ​റു ദി​വ​സം തി​ക​യു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​ല​യ​ള​വി​ലാ​ണ് ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഇ​രു​പ​ത്തി​ര​ണ്ടോ​ളം ഹൗ​സ് സ​ർ​ജ​ർ​മാ​ർ അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ ത​യാ​റാ​യ​ത്.

കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഇ​ന്‍റേ​ൺ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സേ​വ​നം. ഇ​ന്‍റേ​ൺ​ഷി​പ്പി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പ​ല​രും സേ​വ​നം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ഇ​തി​ൽ എ​ട്ടു​പേ​ർ നൂ​റു​ദി​വ​സ​മാ​യി ഇ​പ്പോ​ഴും ക​ർ​മ​നി​ര​ത​രാ​യി സേ​വ​നം തു​ട​രു​ക​യാ​ണ്.

സാ​ധാ​ര​ണ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യു​ന്പോ​ൾ സ്റ്റൈ​പ്പ​ൻ​ഡ് ല​ഭി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, പ്ര​തി​ഫ​ല​മി​ല്ലാ​തെ​യാ​ണ് ഇ​വ​രു​ടെ ജോ​ലി. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു കീ​ഴി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌​ട​ർ ശ്രീ​ല​ക്ഷ്മി, ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​രു​ൺ നാ​രാ​യ​ണ​ൻ,

ജി​ല്ലാ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​അ​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​യു​വ​തീ-​യു​വാ​ക്ക​ൾ പ്ര​തി​ഫ​ല​മി​ല്ലാ​തെ ജൂ​ലൈ 10 മു​ത​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ്വാ​ബ് ക​ള​ക്‌​ഷ​ൻ, സെ​ന്‍റി​ന​ൽ സ​ർ​വ​യ്ല​ൻ​സ് ക്യാ​മ്പു​ക​ൾ, പോ​ർ​ട്ട​ൽ എ​ൻ​ട്രി എ​ന്നി​ങ്ങ​നെ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് കേ​സു​ക​ൾ ദി​വ​സേ​ന വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ സേ​വ​നം തി​ക​ച്ചും മാ​തൃ​ക​പ​ര​മാ​ണ്.

ഡോ.​നീ​ര​ജ് മോ​ഹ​ൻ (പ​യ്യ​ന്നൂ​ർ), ഡോ.​ആ​ശി​ഷ് ജെ. ​ജോ​ൺ​സ​ൻ (കൊ​ല്ലം), ഡോ.​ആ​തി​ര അ​നി​ൽ​കു​മാ​ർ (ക​ണ്ണൂ​ർ), ഡോ.​ടി.​ജ​സീ​ല (ക​ണ്ണൂ​ർ), ഡോ.​എ​സ്.​ശ​ല​ഭ (കൊ​ല്ലം), ഡോ. ​കെ.​ടി.​ത​സ്‌​ലി (മ​ല​പ്പു​റം), ഡോ.​ടി.​നാ​ഷി​ദ (മ​ല​പ്പു​റം), ഡോ.​അ​നി​ൽ​ഡ എം. ​എ​ലി​യാ​സ് (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​ഹാ​മാ​രി​യു​ടെ കാ​ല​യ​ള​വി​ൽ ഇ​ങ്ങ​നെ​യൊ​രു സേ​വ​നം ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ഡോ.​നീ​ര​ജ് മോ​ഹ​ൻ രാഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഇ​വ​രു​ടെ സേ​വ​ന​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ ക​ള​ക്‌​ട​ർ ടി.​വി. സു​ഭാ​ഷ് വീ​ഡി​യോ ത​യാ​റാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment