രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 30 ല​ക്ഷ​ത്തി​ലേ​ക്ക്; 24 മ​ണി​ക്കൂ​റി​നി​ടെ 945 മ​ര​ണം;ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 69,878 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 29,75,701 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 945 പേ​ർ മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 55,928 ആ​യി. കേ​സു​ക​ൾ അ​തി​വേ​ഗം വ​ർ​ധി​ച്ച​തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.

മ​ഹാ​രാ​ഷ്ട്ര (6,57,450), ത​മി​ഴ്നാ​ട് (3,67,460), ആ​ന്ധ്രാ​പ്ര​ദേ​ശ് (3,34,940), ക​ർ​ണാ​ട​ക (2,64,546), ഉ​ത്ത​ർ‌​പ്ര​ദേ​ശ് (1,77,239) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ കൂ​ടു​ത​ലാ​യു​ള്ള​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment