‘രാ​ഷ്ട്രീയം മാ​റ്റി​വ​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം’, ഒ​രു മാ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ വേ​ണം, ആ​ശു​പ​ത്രി​ക​ൾ കൂ​ട്ട​ണം: ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥകണ്ട് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ​ഫൗ​ച്ചി തുറന്നു പറയുന്നു

 


ന്യൂ​ഡ​ൽ​ഹി: സാ​യു​ധ സൈ​ന്യ​ത്തി​ന്‍റെ​യ​ട​ക്കം സ​ഹാ​യ​ത്തോ​ടെ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ച്ചും വ​ന്പ​ൻ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തി​യും മാ​ത്ര​മേ ഇ​ന്ത്യ​യി​ലെ അ​തി​ഗു​രു​ത​ര​മാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യാ​നാ​വൂ എ​ന്ന് അ​മേ​രി​ക്ക​ൻ ആ​രോ​ഗ്യ വി​ദ​ഗ്ധ​നാ​യ ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി.

രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു മാ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ന്‍റെ എ​ല്ലാ വി​ഭ​വ​ശേ​ഷി​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഡോ. ​ഫൗ​ച്ചി രം​ഗ​ത്തു​വ​രു​ന്ന​ത്. ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ​ക്കു പു​റ​മേ ആ​രോ​ഗ്യ വി​ദ​ഗ്ധ​രെ​യും ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ലോ​ക​രാ​ജ്യ​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

സി​എ​ൻ​എ​ൻ- ന്യൂ​സ് 18നോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.നേ​ര​ത്തേ അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ​തി​നു സ​മാ​ന​മാ​യ രോ​ഗ​വ്യാ​പ​ന​മാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്.

ചു​രു​ങ്ങി​യ​ത് നാ​ലാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണം. സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ആ​രോ​ഗ്യ​നി​ല​യും താ​ര​ത​മ്യം ചെ​യ്താ​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നു ത​ന്നെ​യാ​ണ്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​ഞ്ഞു​തു​ട​ങ്ങു​ന്പോ​ൾ വ്യാ​പ​ക​മാ​യ വാ​ക്സി​നേ​ഷ​ൻ ന​ട​ത്ത​ണം. ഇ​ന്ത്യ നേ​ര​ത്തേ മ​റ്റു രാ​ജ്യ​ങ്ങ​ളെ പ​ര​മാ​വ​ധി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഇ​ന്ത്യ​യ്ക്ക് ആ​വ​ശ്യം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ചും സ​ഹാ​യം ചെ​യ്യ​ണ​മെ​ന്നും ഡോ. ​ഫൗ​ച്ചി പ​റ​ഞ്ഞു.

 

Related posts

Leave a Comment