യു​കെ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല ഇ​ന്ത്യ​ൻ‌​ ക​ര​ങ്ങ​ളി​ൽ


ല​ണ്ട​ൻ: യു​കെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മൈ​ഗ്രേ​ഷ​ൻ ഒ​ബ്സ​ർ​വേ​റ്റ​റി ത​യ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു.

2022ൽ ​വൈ​ദ​ഗ്ധ്യ​മു​ള്ള തൊ​ഴി​ൽ വി​സ​ക​ളി​ൽ എ​ത്തി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ​ന്നും പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. 2022-2023 വ​ർ​ഷ​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്ന് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​ത്ത​നെ​യു​ള്ള വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

പു​തു​താ​യി റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന വി​ദേ​ശ ഡോ​ക്ട​ർ​മാ​രി​ൽ 20 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ന​ഴ്‌​സു​മാ​രു​ടെ ക​ണ​ക്കി​ൽ ഇ​ത് 46 ശ​ത​മാ​നം വ​രും. നൈ​ജീ​രി​യ, പാ​ക്കി​സ്ഥാ​ൻ, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണു തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഒ​ഴി​വു​ക​ൾ 2022 ജൂ​ലൈ​യി​ലും സെ​പ്റ്റം​ബ​റി​ലും 2,17,000 ആ​യി ഉ​യ​ർ​ന്നു. 2023 മാ​ർ​ച്ചി​ൽ 57,700 പേ​ർ​ക്ക് വി​സ ല​ഭി​ച്ചു. 2022ൽ ​യു​കെ​യി​ലേ​ക്കു മൊ​ത്ത​ത്തി​ലു​ള്ള കു​ടി​യേ​റ്റം 6,06,000 ആ​യി​രു​ന്നു. ഇ​തു മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 24 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

 

Related posts

Leave a Comment