കണ്ണൂരിലെ പ​തി​നാ​ലു​കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക; ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി;പോ​ലീ​സ് തു​ട​രു​ന്നു


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച പ​തി​നാ​ലു​കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. പ​തി​നാ​ലു​കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് ഇ​നി വ​രേ​ണ്ട​ത്. പോ​ലീ​സ് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.

തു​ട​ർ​ന്ന് മാ​ത്ര​മേ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും മാ​റ്റു​ക​യു​ള്ളു. പ​തി​നാ​ലു​കാ​ര​ന് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​ർ ന​ഗ​രം പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭാ​ഗി​ക​മാ​യി തു​റ​ന്ന​ത്.

Related posts

Leave a Comment