കോവിഡ് വില്ലനായെങ്കിലും മുഹൂർത്തം തെറ്റിച്ചില്ല,  വരന്‍റെ  ബന്ധുവായ സഹോദരി  താലികെട്ടി; ആശംസകളുമായി ഓൺലൈനിൽ വരനും…


മാ​വേ​ലി​ക്ക​ര: വ​ര​നി​ല്ലാ​തെ വ​ധു​വി​ന്‍റെ താ​ലി​കെ​ട്ട് ന​ട​ന്നു. ക​ട്ട​ച്ചി​റ കൊ​ച്ചു വീ​ട്ടി​ല്‍ വ​ട​ക്ക​തി​ല്‍ ത​ങ്ക​മ​ണി – സു​ദ​ര്‍​ശ​ന​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സൗ​മ്യ, ഓ​ല​കെ​ട്ടി​യ​മ്പ​ലം പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍ രാ​ധാ​മ​ണി – സു​ധാ​ക​ര​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​ജി​ത്ത് സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് വ​ര​ന്‍റെ സാ​ന്നി​ധ്യമി​ല്ലാ​തെ ഇ​ന്ന​ലെ ന​ട​ന്ന​ത്.

വ​ര​ന്‍റെ അ​ക​ന്ന ബ​ന്ധ​ത്തി​ലുള്ള സ​ഹാ​ദ​രി​യാ​ണ് വ​ധു​വി​ന് ഹാ​രം ചാ​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച പ​നി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ജി​ത്തി​ന് കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച​ത്. ക​ല്യാ​ണ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ വ​ര​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​ ക​ല്യാ​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് മു​ട്ട​ക്കു​ളം ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ആ​ളു​ക​ള്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം മാ​വേ​ലി​ക്ക​ര​യി​ലെ ക്വാറന്‍റൈൻ‍ സെ​ന്‍ററി​ല്‍ നി​ന്ന് വീ​ഡി​യോ കോ​ള്‍ വ​ഴി വ​ധു​വി​ന് വ​ര​ന്‍ സു​ജി​ത്തി​ന്‍റെ മം​ഗ​ളാ​ശം​സ​ക​ളു​മെ​ത്തി.

സു​ജി​ത്തി​ന്‍റെ കു​ടും​ബ​വും വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. കോ​വി​ഡ് രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വി​വാ​ഹം ന​ട​ന്ന​ത്.

Related posts

Leave a Comment