കൊച്ചി: വിദേശങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തിയവര്‍ നിരീക്ഷണ കാലയളവില്‍ ചികിത്സക്കായി യാതൊരു കാരണവശാലും നേരിട്ട് സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ പോകുവാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ചികിത്സ ആവശ്യമുള്ളവര്‍ കണ്ട്രോള് റൂമില്‍ വിളിക്കുകയും ഇവിടെനിന്നുള്ള നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതുമാണ്. ജില്ലാ കണ്ടോള് റൂം വഴി ഐഎംഎ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി മെഡിസിന് സംവിധാനത്തിലൂടെയും വൈദ്യ സഹായം നല്കി വരുന്നു.
നിരീക്ഷണത്തിലിരിക്കുന്ന ഗര്‍ഭിണികളും നേരിട്ട് ആശുപത്രികളില്‍ പോകുവാന്‍ പാടില്ല. ജില്ലാ കണ്ട്രോള് റൂമില്‍ വിളിച്ച് അവിടെ നിന്നുമുള്ള നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.