തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കളം മാറും ! കോവിഡ് വ്യാപനം വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍; കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാന്‍ സാഹചര്യമൊരുക്കും…

തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍.

കോവിഡിന്റെ രണ്ടാം വരവ് എത് സമയത്തുമുണ്ടാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

കോവിഡ് കാല മുന്‍കരുതലുകളെപ്പറ്റി വിവിധതലങ്ങളില്‍ ബോധവത്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പു രംഗത്ത് ഇതൊന്നും പാലിക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവര്‍ത്തകര്‍ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കൈ കൊടുക്കുകയും പ്രായമായവരെയും മറ്റും സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യാതിരിക്കുക കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണമെന്നും നിര്‍ദ്ദേശമുണ്ട്.

കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനുള്ള അവസരമൊരുക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും.

Related posts

Leave a Comment