‘ഇത് നിഷ്ഠൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം’; കേരള പോലീസ് ആക്ട് ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍; ഒന്നും മിണ്ടാതെ സീതാറാം യെച്ചൂരി…

സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ പേരില്‍ ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

നിയമഭേദഗതി ക്രൂരതയാണെന്നും എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ വിമര്‍ശിച്ചു. സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പോലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പു കൂട്ടിച്ചേര്‍ത്താണ് ഭേദഗതി.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. ഇത്തരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

എന്നാല്‍ ഐടി ആക്ടിലെ 66എ വകുപ്പ് റദ്ദാക്കിയപ്പോള്‍ അനുകൂലിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെ പ്രമുഖര്‍ പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരേ മൗനം തുടരുകയാണ്.

Related posts

Leave a Comment