ആലുവയിൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​മി​തതു​ക; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രേ കേ​സെ​ടു​ത്തു


ആ​ലു​വ : കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​മി​ത തു​ക ഈ​ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആലുവ പോലീസ് ന​ട​പ​ടിയെടുത്തത്.

ആ​ലു​വ​യി​ലെ അ​ന്‍​വ​ര്‍ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും പി​പി​ഇ കി​റ്റി​ന് അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് 37,352 രൂ​പ​യാ​ണ് ആ​ശു​പ​ത്രി ഈ​ടാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​മ​ട​ഞ്ഞ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ബി​ല്ല് സ​ഹി​തം പോ​ലീ​സി​നും ഡി​എം​ഒ​യ്ക്കും.

പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്ന​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​ഴു​വ​ൻ തു​ക​യ​ട​ച്ച ശേ​ഷ​മാ​ണ് മൃ​ത​ദ്ദേ​ഹം വി​ട്ടു​കി​ട്ടി​യ​ത്.അ​ഞ്ച് ദി​വ​സം ആ​ശു​പ​ത്രി ചി​കി​ത്സ​യി​ല്‍ കി​ട​ന്ന ശേ​ഷം മ​ര​ണ​മ​ട​ഞ്ഞ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ കോ​വി​ഡ് രോ​ഗി​യ്ക്ക് 67,880 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്.

പി​പി​ഇ കി​റ്റി​ന് 37,572 രൂ​പ, മ​രു​ന്നി​ന് 1208 രൂ​പ, മു​റി വാ​ട​ക​യി​ല്‍ 22,500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ബി​ൽ.സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.

കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ചി​കി​ത്സ​യു​ടെ മ​റ​വി​ൽ കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളേ​യും കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

പ​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് തു​ക ഈ​ടാ​ക്കു​ന്ന​ത്.പ്ര​തി​ദി​നം ര​ണ്ട് പി​പി​ഇ കി​റ്റു​ക​ളു​ടെ തു​ക ഓ​രോ രോ​ഗി​യി​ൽ നി​ന്ന് ആ​ശു​പ​ത്രി ഈ​ടാ​ക്കു​ന്നു​ണ്ട്. പ​ത്ത് പേ​രു​ള്ള വാ​ർ​ഡി​ൽ ഓ​രോ രോ​ഗി​യി​ൽ നി​ന്നും പി​പി​ഇ കി​റ്റി​നു​ള്ള പ​ണം ഈ​ടാ​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഐ​എം​എ സം​ഘ​ത്തോ​ട് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ക്കാ​നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ​ക​ള​ക്ട​റും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment