ബില്‍ഗേറ്റ്‌സ് ഒരു പീഡോഫൈല്‍ ആയിരുന്നോ ? വിവാഹബന്ധം തകരാന്‍ കാരണം ബാലപീഡകന്‍ ജഫ്രി എപ്സ്റ്റീനുമായുള്ള ഗേറ്റ്‌സിന്റെ ബന്ധം;പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

ഏറെക്കാലം ലോകത്തിലെ ഒന്നാം നമ്പര്‍ പണക്കാരന്‍, ലോകം ആദരിക്കുന്ന സന്നദ്ധപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ബില്‍ ഗേറ്റ്‌സിന്.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുകയാണ്. ബില്‍ഗേറ്റ്‌സ്- മെലിന്‍ഡ ദമ്പതിമാരുടെ വിവാഹമോചനം പെട്ടെന്ന് സംഭവിച്ച ഒന്നല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2019 ഒക്ടോബര്‍ മുതല്‍ തന്നെ മെലിന്‍ഡ വിവാഹമോചനത്തിനു ശ്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് ഇതേ സമയത്താണ് ബാലപീഡനത്തിന് അറസ്റ്റുചെയ്യപ്പെട്ട ജഫ്രി എപ്സ്റ്റീനുമായുള്ള ഗെയ്റ്റ്‌സിന്റെ ബന്ധം പുറത്തുവന്നത്.

2019ല്‍ തന്നെ, തന്റെ വിവാഹബന്ധം ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം തകര്‍ന്നിരിക്കുന്നതായി മെലിന്‍ഡ വെളിപ്പെടുത്തി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ്.

കഴിഞ്ഞ തിങ്കളാഴ്ച്ച ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ദമ്പതികള്‍ വിവാഹമോചിതരാകുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്.

എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നതായി ഒരു റിപ്പോര്‍ട്ടില്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

2013-ല്‍ തന്നെ ഒരിക്കല്‍ ബില്‍ ഗേറ്റ്‌സ് ജഫ്രി എപ്സ്റ്റീനിന്റെ സ്വകാര്യ ജറ്റില്‍ അയാള്‍ക്കൊപ്പം ന്യു ജഴ്‌സിയില്‍ നിന്നും ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് യാത്രചെയ്തിരുന്നു.

18 വയസ്സില്‍ തഴെയുള്ള ഒരു യുവതിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് നാലു വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. ഈ സംഭവം മുതല്‍ തന്നെ മെലിന്‍ഡയ്ക്ക് തന്റെ ഭര്‍ത്താവ് ഈ ബാലപീഡകനുമായി കൂട്ടുചേരുന്നതില്‍ അതൃപ്തിയുണ്ടായിരുന്നത്രെ.

ഇതാണ് ക്രമേണ വളര്‍ന്ന് 2019-ല്‍ ന്യുയോര്‍ക്കിലെ അഭിഭാഷകണ്‍ റോബര്‍ട്ട് സ്റ്റീഫന്‍ കോഹെനുമായി 2019 ഒക്ടോബറില്‍ വിവാഹമോചനക്കാര്യം ചര്‍ച്ച ചെയ്യുന്നതിലേക്ക് മെലിന്‍ഡയെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതേ മാസം തന്നെ ഗേറ്റ്‌സും എപ്സ്റ്റീനും തമ്മില്‍ നിരവധി തവണ കണ്ടുമുട്ടുകയും ചെയ്തു. എപ്സ്റ്റീനിന്റെ ന്യൂയോര്‍ക്കിലെ വീട്ടില്‍ ഗേറ്റ്‌സ് രാത്രി ഏറെ വൈകി തങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്.

എപ്സ്റ്റീനുമൊത്ത് ഗേറ്റ്‌സ് നടത്തിയ വിമാനയാത്രകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വെളിയില്‍വിട്ടപ്പോള്‍ സാമൂഹ്യസേവനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു ഗേറ്റ്‌സിനോട് അടുത്തവൃത്തങ്ങള്‍ നല്‍കിയ മറുപടി.

മെലിന്‍ഡയുടെ എതിര്‍പ്പുകളെ അവഗണിച്ചും ഇക്കാലയളവില്‍ ഗേറ്റ്‌സും ബില്‍ ഗേറ്റ്‌സ് ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ ചില ഉന്നതരും എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Related posts

Leave a Comment