കോവിഡ് 19; പ​രി​ശോ​ധ​ന​യ്ക്കാ​യി കൂ​ടു​ത​ൽ മൊ​ബൈ​ൽ ലാ​ബു​ക​ൾ; ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് 448 രൂ​പ​


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി കൂ​ടു​ത​ൽ മൊ​ബൈ​ൽ ആ​ർ​ടി​പി​സി​ആ​ർ ലാ​ബു​ക​ൾ സ​ജ്ജ​മാ​ക്കാ​നൊ​രു​ങ്ങി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തി​നാ​യി സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ടെ​ണ്ട​ർ ന​ൽ​കി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

നി​ല​വി​ൽ സ​ർ​ക്കാ​ർ – സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ഫ​ലം വൈ​കു​ന്ന​തി​നാ​ലും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് കൂ​ടു​ത​ൽ മൊ​ബൈ​ൽ ലാ​ബു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്.

ഒ​രു ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് 448 രൂ​പ​യാ​ണ് ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​യാ​ലും 24 മ​ണി​ക്കൂ​റി​ന​കം ഫ​ലം ന​ൽ​കി​യി​ല്ലെ​ങ്കി​ലും ലാ​ബി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ലാ​ബു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് സ​ജ്ജ​മാ​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന പ​ക്ഷം അ​വി​ടെ ല​ഭി​ച്ചി​ട്ടു​ള്ള സാം​പി​ളു​ക​ളും മൊ​ബൈ​ൽ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം ഉ​ട​ൻ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Related posts

Leave a Comment