കോവിഡ് കാലത്തെ കൊള്ളയ്ക്ക് പൂട്ടിട്ട് വിജിലൻസ്..! അ​ധി​കവി​ല ഈ​ടാ​ക്കി​യ​തി​ന് ന​ട​പ​ടി

ആ​ല​പ്പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ധി​ക വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ വി​ജി​ല​ൻ​സും രം​ഗ​ത്ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ നി​ന്നും ഇ​ന്ന​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ ക​ന​ക​ക്കു​ന്ന്, ക​രീ​ല​കു​ള​ങ്ങ​ര, പ​ത്തി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 5 ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ള​ത്തി​ന് 13 രൂ​പ​യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​നുമെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ഈ ​ക​ട​ക​ളി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് റെ​ക്സ് ബോ​ബി അ​ര​വി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കാ​ർ​ത്തി​ക​പ്പ​ള്ളി റേ​ഷ​നി​ംഗ് ഇ​ൻ​സ്പെ​ക്ട​ർ സ​ലീ​ന, ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് ആ​ന്‍റ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യു​റോ​യി​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യ ര​ജീ​ഷ് കു​മാ​ർ, രാ​ജേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പീ​റ്റ​ർ അ​ല​ക്സാ​ണ്ട​ർ,അ​ജീ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Related posts

Leave a Comment