വാ​സ്കി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​സ്ക് വേ​ണ്ട; ഇ​ള​വി​നൊ​രു​ങ്ങി ഈ രാജ്യം

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ് രോ​ഗം വ​ന്ന​വ​ർ​ക്കും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങു​ന്നു. പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നേ​ര​ത്തെ ലോ​ക്ക്ഡൗ​ണി​നെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നെ​യും എ​തി​ർ​ത്തി​രു​ന്നു ബോ​ൾ​സോ​നാ​രോ. അ​സു​ഖ​ബാ​ധി​ത​ർ ക്വാ​റ​ന്‍റൈനിൽ ക​ഴി​യ​ണ​മെ​ന്നാ​യിരുന്നു ബോ​ൾ​സോ​നാ​രോ​യു​ടെ നി​ല​പാ​ട്.

മാ​സ്കു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ബോ​ൾ​സോ​നാ​രോ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി മാ​ർ​സെ​ലോ ക്യൂ​റോ​ഗ പ​റ​ഞ്ഞു.

Related posts

Leave a Comment