ച​ങ്ക​ട​പ്പ​ൻ രോ​ഗം ബാ​ധി​ച്ച് ക​ന്നു​കാ​ലി ച​ത്തു; രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി സൂ​ച​ന

കൊ​ര​ട്ടി: വെ​സ്റ്റ് കൊ​ര​ട്ടി വാ​പ്പ​റ​ന്പി​ൽ ച​ങ്ക​ട​പ്പ​ൻ രോ​ഗം ബാ​ധി​ച്ച് ക​ന്നു​കാ​ലി ച​ത്തു. രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു. പ്ര​ദേ​ശ​വാ​സി കൂ​ര​ൻ പൗ​ലോ​സി​ന്‍റെ എ​ട്ട​ര മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു​വാ​ണ് രോ​ഗം ബാ​ധി​ച്ച് ച​ത്തു​വീ​ണ​ത്.

പ​ശു​വി​നെ ഇ​ന്ന​ലെ രാ​വി​ലെ പ​റ​ന്പി​ൽ അ​ഴി​ച്ചു കെ​ട്ടി​യ​താ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​സ​ര​ത്ത് പ​ണി​യെ​ടു​ത്ത തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച പ​ശു​വി​നെ ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഉ​ട​മ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ ഡോ​ക്ട​റെ കൊ​ണ്ടു​വ​ന്ന് പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പ​ശു​വി​നെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് പ​രി​ശോ​ധി​ച്ച മാ​ന്പ്ര വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ അ​ഭി​ലാ​ഷ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഈ ​രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ ക​ന്നു​കാ​ലി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

വേ​ന​ലി​ൽ നി​ന്നും ത​ണു​പ്പി​ലേ​ക്കും ത​ണു​പ്പു​കാ​ല​ത്തു നി​ന്നും വേ​ന​ലി​ലേ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ഭ​വി​ക്കു​ന്പോ​ൾ ഈ ​രോ​ഗ​ത്തി​ന്‍റെ സാ​ധ്യ​ത​യേ​റു​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.​

പ​രി​സ​ര പ്ര​ദേ​ശ​ത്ത് ക​ന്നു​കാ​ലി​ക​ൾ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ വാ​ക്സി​നേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

Related posts

Leave a Comment