രാഹുൽഗാന്ധി നയിക്കുന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രു​മെ​ന്ന് സി​പി​ഐ; യാ​ത്ര നാ​ളെ ജ​മ്മു​കാ​ഷ്മീ​രി​ൽ


ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രു​മെ​ന്ന് സി​പി​ഐ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ജ​നു​വ​രി 30ന് ​ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ലാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ബി​നോ​യ് വി​ശ്വം എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ക.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണു പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​ഐ അ​റി​യി​ച്ച​ത്.

മ​തേ​ത​ര​ത്വ, ജ​നാ​ധി​പ​ത്യ കാ​ഴ്ച​പ്പാ​ടു​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് ഒ​രു​മി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന് ഡി. ​രാ​ജ പ​റ​ഞ്ഞു. യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ കൂ​ടു​ത​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തീ​ക്ഷ.

23 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ കോ​ണ്‍​ഗ്ര​സ് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ക്ഷ​ണം സ്വീ​ക​രി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം ഭാ​ര​ത് ജോ​ഡോ യാ​ത്ര നാ​ളെ പ​ഞ്ചാ​ബി​ൽ​നി​ന്നു ജ​മ്മു​കാ​ഷ്മീ​രി​ൽ പ്ര​വേ​ശി​ക്കും. യാ​ത്ര​യ്ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ൽ​ന​ട യാ​ത്ര ഉ​പേ​ക്ഷി​ച്ച് കാ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പോ​ലീ​സ് രാ​ഹു​ലി​നോ​ട് നി​ർ​ദേ​ശി​ച്ചു.

 

 

Related posts

Leave a Comment