സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്; കൊ​ടി തോ​ര​ണ​ങ്ങ​ൾ നീക്കം ചെ​യ്തി​ല്ല; നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കും


ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ന​ട​ന്ന 23 മ​ത് സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും പ്ര​ച​ര​ണ സാ​മ​ഗ്ര​ഹി​ക​ളും നീ​ക്കം ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്.

ക​ണ്ണൂ​ർ സി​റ്റി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നീ​ക്കം ചെ​യ്യു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ളി​ൽ ചെ​റി​യൊ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് നീ​ക്കം ചെ​യ്ത​ത്. ഇ​നി​യും നീ​ക്കം ചെ​യ്യാ​നു​ണ്ട്.

 

Related posts

Leave a Comment