വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ രഹസ്യ സര്‍വെ ! ഇതിനായി എത്തിയിരിക്കുന്നത് മണ്ഡലത്തിലും ജില്ലയ്ക്കും പുറത്തുള്ള പ്രവര്‍ത്തകര്‍; സര്‍വെ നടത്താന്‍ തിരഞ്ഞെടുത്തത്…

വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരുടെ മനസ്സറിയാനുള്ള രഹസ്യനീക്കവുമായി സിപിഎം. മണ്ഡലത്തിലെ ട്രെന്‍ഡ് മനസ്സിലാക്കാനായി രഹസ്യ സര്‍വെ നടത്തുന്നുവെന്നാണ് വിവരം. ജില്ലയ്ക്കും മണ്ഡലത്തിനും പുറത്തുള്ള പ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ബസുകള്‍,ബസ് സ്‌റ്റോപ്പുകള്‍, ചായക്കടകള്‍, തുടങ്ങി ജനങ്ങള്‍ ഒത്തുകൂടുന്ന പ്രദേശങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ നിരീക്ഷിച്ച് ട്രെന്‍ഡ് വിലയിരുത്താനാണ് നീക്കം. സിപിഎം യുവജന-വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളും ഈ സ്‌ക്വാഡിലുണ്ട്‌.

നിലവിലെ ട്രെന്‍ഡില്‍ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്താണ ്പാര്‍ട്ടി നില്‍ക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥി വി.കെ പ്രശാന്തിനോടുള്ള ആളുകളുടെ മനോഭാവം പ്രത്യേകിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ സര്‍വെ.

മാത്രമല്ല വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുറുമുറുപ്പുള്ള ഒരു വിഭാഗം പാര്‍ട്ടിയ്്ക്കുള്ളില്‍ തന്നെയുണ്ട്. ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു വന്ന പ്രശാന്തിന് സീറ്റ് കൊടുത്തത് പലര്‍ക്കും അത്ര ദഹിച്ചിട്ടില്ല. ഇവര്‍ പ്രശാന്തിനെതിരേ പ്രവര്‍ത്തിച്ചേക്കുമെന്നും പാര്‍ട്ടിയ്ക്കു വിവരം ലഭിച്ചിരുന്നു. ഇത്തരക്കാരെ കണ്ടെത്തുന്നതിനു കൂടിയാണ് സര്‍വെ എന്നും സൂചനയുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS