അച്ചിവീട്ടില്‍ കിടക്കുന്ന ഒരാളുണ്ടായിരുന്നതു കൊണ്ടാ എല്ലാം നഷ്ടപ്പെട്ടത് ! ഇപ്പോള്‍ എന്റെ കൂടെയുള്ളത് ആണൊരുത്തനാ ; ചൊറിയാന്‍ വന്ന ആരാധകന്റെ വായടപ്പിച്ച് ആദിത്യനും അമ്പിളി ദേവിയും…

സീരിയല്‍-സിനിമാ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും വിവാഹം പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു എന്നതായിരുന്നു ചിലരുടെ നെറ്റി ചുളിപ്പിച്ചത്. ജനുവരി 25ന് കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. അമ്പിളിയുടെ ഏഴ-ാം മാസത്തിലെ ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ചില ചൊറിയന്മാര്‍ക്ക് ഇവരെ വെറുതെ വിടാന്‍ ഭാവമില്ല. ദമ്പതികള്‍ വീട്ടുവിശേഷങ്ങള്‍ പങ്കുവച്ച് ഷെയര്‍ ചെയ്ത വീഡിയോയുടെ താഴെ മോശം കമന്റുകളുമായി ചിലരെത്തി. എന്നാല്‍ അത്തരം ചൊറിയന്മാര്‍ക്കുള്ള ചുട്ട മറുപടിയുമായി അമ്പിളിദേവിയും ആദിത്യനും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

അച്ചിവീട്ടില്‍ കിടക്കുന്നവനെന്നു പറഞ്ഞായിരുന്നു ആദിത്യനെതിരേ ആക്ഷേപമുന്നയിച്ചത്. അതിന് അമ്പിളി ദേവിയുടെ മറുപടി ഇങ്ങനെയായിരുന്നു.’അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാ എല്ലാം നഷ്ടപ്പെട്ടത്. പക്ഷേ, ഇപ്പോള്‍ എന്റെ കൂടെ ഉള്ളത് ഒരു ആണൊരുത്തനാ കേട്ടോ. ഇവിടെ നില്‍ക്കാത്ത ഒരു വിഷമം മാത്രമേ ഉള്ളൂ. ഒരു കമന്റ് കണ്ടു, അതാണ് ഇങ്ങനെ ഒരു കമന്റ ഇട്ടത്’.അതോടെ പോസ്റ്റിനു താഴെ താരദമ്പതികളെ സപ്പോര്‍ട്ട് ചെയ്ത് നിരവധി കമന്റുകളെത്തി. ആദിത്യനും അഭിപ്രായവുമായി എത്തി. താന്‍ അച്ചിവീട്ടില്‍ കിടക്കുന്നുവെന്ന് ചിലര്‍ പറയുമെന്നും അമ്പിളിയും മക്കളും മാത്രമാണ് തന്റേതെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. എന്തായാലും ചൊറിയന്മാര്‍ക്ക് ഇതോടെ ഒരു ആശ്വാസം കിട്ടിയിട്ടുണ്ടാകുമെന്നാണ് ആളുകള്‍ പറയുന്നത്.

Related posts