കോട്ടയം: ക്ഷേത്രപരിപാടിക്കെത്തിയ തനിക്ക് ജാതിവിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ഭാരതീയ വേലന്‍ സൊസൈറ്റി(ബിവിഎസ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ക്ഷേത്രത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് അവഹേളനം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് നിലവിളക്ക് കത്തിക്കാന്‍ കൊണ്ടുവന്ന തിരി നിലത്തുവച്ച ശേഷം എടുത്ത് കത്തിക്കാന്‍ ആവശ്യപ്പെട്ടതായാണ് മന്ത്രി പറഞ്ഞത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി നിലവിളക്ക് കത്തിച്ച ശേഷം സഹപൂജാരിക്ക് തിരി നല്കി. എന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച തനിക്ക് തിരി കൈമാറാന്‍ കൂട്ടാക്കാതെ നിലത്തുവയ്ക്കുകയായിരുന്നു. ഇത് നിലത്തുനിന്ന് എടുത്ത് കത്തിക്കാന്‍ താന്‍ തയാറായില്ല. തനിക്ക് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്പ്പിക്കാറില്ലല്ലോയെന്ന് പ്രസംഗമധ്യേ ചോദിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ അയിത്താചരണം ഇല്ലെങ്കിലും ചിലരുടെയെങ്കിലും മനസില്‍ അവ നിലനില്ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍…
Read MoreTag: cpm
ത്രിപുരയില്‍ സഹതാപമില്ല ! അന്തരിച്ച സിപിഎം എംഎല്‍എയുടെ മകന് വമ്പന്‍ തോല്‍വി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോല്‍വി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് മുക്തരാവും മുമ്പ് സിപിഎമ്മിന് നിരാശ പകര്‍ന്ന് മറ്റൊരു തോല്‍വിയുടെ വാര്‍ത്ത കൂടി. ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റില്‍ സിപിഎം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബോക്സാ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി തഫാജ്ജല്‍ ഹുസൈന് 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തഫാജ്ജല്‍ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി മിസാന്‍ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്സാനഗറില്‍ സിപിഎമ്മിന്റെ ഷംസുല്‍ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. 4,849 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് മകന് മിസാന്‍ ഹുസൈന് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധന്‍പൂരിലും ബിജെപി വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്. ബിന്ദു ദേബ്നാഥിന്…
Read Moreഭൂപരിധി നിയമം മറികടക്കാന്‍ നടത്തിയത് ഗുരുതര ക്രമക്കേടുകള്‍ ! പിവി അന്‍വറിനെതിരേ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് ഓതറൈസിഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്റെയും ഭാര്യയുടേയും പേരിലുള്ള പിവിആര്‍ എന്റര്ടെയ്ന്മെന്റ് പാര്‍ട്ണര്‍ഷിപ് ഫേമിന് എതിരെയാണ് റിപ്പോര്‍ട്ട്. ഈ പങ്കാളിത്ത സ്ഥാപനം പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത് തുടങ്ങിയത് ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിവി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിംഗിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റേയും കുടുംബത്തിന്റേയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം.…
Read Moreചാക്കിലോട്ടത്തില് നിന്ന് പിന്മാറി ! സംസ്കൃത കോളജില്‍ സിപിഎം നേതാവിന്റെ മകനെ തല്ലി താടിയെല്ലു തകര്‍ത്ത് എസ്എഫ്ഐക്കാര്‍
പാളയം ഗവ. സംസ്കൃത കോളജില്‍ സിപിഎം വനിതാ നേതാവിന്റെ മകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് എസ്എഫ്ഐക്കാര്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ എസ്എഫ്ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകന് ആദര്‍ശിനാണു പരിക്കേറ്റത്. തടിക്കഷണം കൊണ്ടുള്ള ക്രൂരമായ മര്‍ദനത്തില്‍ താടിയെല്ലു പൊട്ടി ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കില്‍കയറി ഓട്ടം മത്സരത്തില്‍ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. കോളജിലെ മുന്‍ വിദ്യാര്‍ഥികളും എസ്എഫ്ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിന് എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. 24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം.
Read Moreകോടതി ഉത്തരവിന് പുല്ലുവില ! ഒറ്റരാത്രി കൊണ്ട് സിപിഎം ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കി ! അതൃപ്തിയറിച്ച് ഹൈക്കോടതി
കോടതി ഉത്തരവിന് പുല്ലുവിലകല്‍പ്പിച്ച് ശാന്തന്‍പാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം നടന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ ഇന്ന് 12 മണിക്ക് കോടതിയില്‍ ഹാജരാവാന്‍ അഭിഭാഷകന് നിര്‍ദേശം നല്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സിപിഎം ന്യായീകരണമായി പറഞ്ഞത്. അമിക്കസ് ക്യൂറിയും കേസില്‍ ഇടപെട്ട മറ്റ് അഭിഭാഷകരും ബുധനാഴ്ച രാവിലെ ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിഷയം ഉച്ചയ്ക്ക് 12 മണിയോടെ പ്രത്യേകമായി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ശാന്തന്‍പാറയിലെ നിര്‍മാണം തടഞ്ഞുകൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പറോ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം പലയിടങ്ങളില്‍നിന്നായി തൊഴിലാളികളെ എത്തിച്ച് ചൊവ്വാഴ്ച രാത്രിതന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ടൈലിടലടക്കമുള്ള…
Read Moreദൈവമുണ്ട്..! സിപിഎം വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണം; മൂന്നാമതും ജയിച്ചാൽ പാർട്ടിയുടെ നാശമെന്ന് സച്ചിദാനന്ദൻ
തിരുവനന്തപുരം: സിപിഎം വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണം. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് നയിക്കും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിദാനന്ദൻ പറഞ്ഞു. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു, അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. യുഎപിഎ ചുമത്തൽ, മാവോയിസ്റ്റ് വേട്ട ഉൾപ്പെടെയുള്ള ഇടതു സർക്കാരിന്റെ പോലീസ് നയത്തോട് വിയോജിപ്പുണ്ട്. ഗ്രോ വാസുവിനെതിരായ നിലപാട് ഒരു കമ്യൂണിസ്റ്റു സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
Read Moreവ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല ! വോട്ടിന് പകരം വരം കിട്ടിയിട്ടു കാര്യമില്ലെന്ന് എം വി ഗോവിന്ദന്
സാമുദായിക നേതാക്കളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പുരോഗമന പാര്‍ട്ടിയാണെങ്കിലും പുരോഗമനക്കാര്‍ അല്ലാത്തവര്‍ക്കും വോട്ട് ഉണ്ടെന്നും വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു ഗോവിന്ദന് ഈ രീതിയില്‍ പ്രതികരിച്ചത്. ആരേയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ഒരു നിലപാടും സ്വീകരിക്കില്ല. അവര്‍ എടുക്കുന്ന നിലപാടിനെ സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് എല്ലാ കാലത്തുമുള്ള സമീപനമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സമദൂരം പലപ്പോഴും സമദൂരം ആകാറില്ലെന്നായിരുന്നു മറുപടി. സമദൂരം ആണെന്ന് പറഞ്ഞത് അത്രയും നല്ലതെന്നും എല്ലാതിരഞ്ഞെടുപ്പിലും ഇങ്ങനെ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന്‍ സാധ്യത; തോൽവിയുടെ കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനുള്ള സാധ്യത തെളിഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി കുടുംബത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടെങ്കിലും മറിയം, അച്ചു ഉമ്മന്‍ എന്നിവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മനിലേക്ക് മാത്രമായി ചുരുങ്ങി. ഇതിന് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പിന്തുണ നല്‍കിയതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ തീരുമാനമായി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയില്‍ മണ്ഡലം നിലനിര്‍ത്താമെന്ന മോഹമാണ് ചാണ്ടി ഉമ്മനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് പുതുപ്പള്ളി മണ്ഡലം. കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജയ്ക് സി. തോമസ് കഴിഞ്ഞ തവണ നേടിയ വോട്ട് വലിയ നേട്ടമായി കണ്ട് വീണ്ടും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.…
Read Moreനെല്ലിന്റെ പേരില്‍ ഭരണമുന്നണിയില്‍ പോര് ! സിപിഐയുടെ വകുപ്പിനെതിരേ സമരവുമായി സിപിഎമ്മിന്റെ കര്‍ഷകസംഘടന
തോമസ് വര്ഗീസ്തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും നൽകാത്തതിനെതിരേ സമരവുമായി ഭരണമുന്നണിയിലെതന്നെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ കര്‍ഷകസംഘടന രംഗത്ത്. സിപിഐ ഭരിക്കുന്ന സിവില്‍ സപ്ലൈസ് വകുപ്പ് സപ്ലൈകോ മുഖാന്തിരം സംഭരിച്ച നെല്ലിന്റെ പണം അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കര്‍ഷകസംഘത്തിന്റെ പ്രത്യക്ഷ സമരം. ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഭരണമുന്നണിയിലെ ധനകാര്യ മന്ത്രിയും സിവില്‍ സപ്ലൈസ് മന്ത്രിയും കൂടി ആലോചിച്ചാല്‍ പരിഹാരം കാണാവുന്ന പ്രശ്നമാണ് നെല്ലിന്റെ വില നല്‍കുന്നത് സംബന്ധിച്ചുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വൈകുകയാണ്. നാലു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ വന്നതോടെ നെല്‍ കര്‍ഷകര്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ശക്തമായ പ്രതിഷേധവുമായി…
Read Moreചന്ദ്രയാന്‍ വിക്ഷേപിച്ചതിനു തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി ! വോട്ടുബാങ്ക് ലക്ഷ്യമിട്ട് ചെയ്ത ഏര്‍പ്പാട്; സെമിനാറിനെ പരിഹസിച്ച് കെ. മുരളീധരന്
ഏക സിവില്നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി രംഗത്ത്. ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരന് പരിഹസിച്ചു. അതിന് കോണ്‍ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടുത്തുചാടി ഷൈന്‍ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയതാണ്. വോട്ടുബാങ്ക് ലക്ഷ്യമാക്കി ചെയ്ത ഏര്‍പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും മുരളീധരന് പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണ വിജയത്തിന്റെ തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോണ്‍ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ആരും അതിന്റെ പേരില്‍ ഓവര്‍ സ്മാര്‍ട്ടാകാന്‍ നോക്കരുതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് കോണ്‍ഗ്രസും പറഞ്ഞത്. ഇന്നലെ കോണ്‍ഗ്രസിന്റെ…
Read More