ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആര്;  സിപിഎമ്മിൽ തർക്കംമുറുകുന്നു

പ​ത്ത​നാ​പു​രം:​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് ആ​രെ​ന്ന​തി​നെ ചൊ​ല്ലി സി​പി​എ​മ്മി​നു​ള്ളി​ല്‍ ത​ര്‍​ക്കം മു​റു​കു​ന്നു.​ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷം പ്ര​സി​ഡ​ന്റാ​യി​രു​ന്ന എ​സ് സ​ജീ​ഷി​ന്റെ രാ​ജി​ക്ക് പി​ന്നാ​ലെ​യാ​ണ് സി​പി​എ​മ്മി​ന് പു​തി​യ ത​ല​വേ​ദ​ന.​ആ​റ് മാ​സം മു​ന്‍​പേ സ​ജീ​ഷി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട പാ​ര്‍​ട്ടി​ക്ക് ഇ​തു​വ​രെ​യും പു​തി​യ പ്ര​സി​ഡ​ന്റ് ആ​രെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്താ​നാ​യി​ട്ടി​ല്ല.​

മൂ​ന്ന് പേ​രെ​യാ​ണ് പാ​ര്‍​ട്ടി പ​രി​ഗ​ണി​ക്കു​ന്ന​തെ​ങ്കി​ലും പ്ര​ദേ​ശി​ക​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ പാ​ര്‍​ട്ടി​യെ വ​ല​യ്ക്കു​ക​യാ​ണ്.​പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കെ ​ബി സ​ജീ​വി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് ഒ​രു വി​ഭാ​ഗം രംഗത്തുണ്ട്. ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ ത​ന്നെ സ​ജീ​വി​നെ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ഡി ​വൈ എ​ഫ് ഐ ​ജി​ല്ലാ പ്ര​സി​ഡ​ന്റാ​യി​രു​ന്ന സ​ജീ​ഷി​ന് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​അ​തു​കൊ​ണ്ട് ഇ​ത്ത​വ​ണ സ​ജീ​വി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ് .

കു​ന്നി​ക്കോ​ട് ഡി​വി​ഷ​നം​ഗം എം ​എ​സ് സു​ധ​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കു​ന്നി​ക്കോ​ട് ഏ​രി​യ ക​മ്മി​റ്റി സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്നു​ണ്ട്.​മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​ന്ന പ​രി​ഗ​ണ​ന ഇ​രു​വ​ര്‍​ക്കു​മു​ണ്ട്.​എ​ന്നാ​ല്‍ മാ​ങ്കോ​ട് ഡി​വി​ഷ​നം​ഗം എ ​ബി അ​ന്‍​സാ​റി​നെ പ്ര​സി​ഡ​ന്റാ​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു.​യു​വ​പ്രാ​തി​നി​ധ്യ​വും സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​യു​മാ​ണ് അ​ന്‍​സാ​റി​ന്‍റെ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.​പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് പു​തി​യ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലെ തീ​രു​മാ​നം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​മെ​ന്നു​റ​പ്പാ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS