കാ​സ​ർ​ഗോ​ഡ് എം​പി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, വാ​ർ​ത്ത സ​മ്മേ​ള​നം വി​വാ​ദ​മാ​കു​ന്നു

പ​ഴ​യ​ങ്ങാ​ടി: കാ​സ​ർ​ഗോ​ഡ് എം​പി​ക്കെ​തി​രെ ചെ​റു​കു​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ത്ത സ​മ്മേ​ള​നം വി​വാ​ദ​മാ​കു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ ചെ​റു​കു​ന്നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

പ​ള്ളി​ക്ക​ര​യി​ലെ എ​ഡി​എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പ് രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ​ന്ദ​ർ​ശി​ക്കു​ക​യും ക്യാ​ന്പ് അം​ഗ​ങ്ങ​ളി​ൽ നി​ന്നു പ​രാ​തി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക്യാ​ന്പ് പി​രി​ച്ചു​വി​ടു​ന്ന സ​മ​യ​ത്ത് ദു​രി​ത​ബാ​ധി​ത​ർ​ക്കു ന​ൽ​കേ​ണ്ട കി​റ്റു​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും ക്യാ​ന്പ് ന​ട​ത്തി​പ്പു​കാ​ർ അ​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം ഉ​ണ്ണി​ത്താ​ൻ വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ പ്ര​സ്താ​വ​ന വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നു കാ​ണി​ച്ചു ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ഹ​സ​ൻ കു​ഞ്ഞി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ എ​ന്നി​വ​രോ​ടൊ​പ്പം ചേ​ർ​ന്നു ചെ​റു​കു​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ബേ​ബി വാ​ർ​ത്ത സ​മ്മേ​ള​നം ന​ട​ത്തി​യ​താ​ണു പു​തി​യ വി​വാ​ദ​ത്തി​നു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തു ക​ല്യാ​ശേ​രി മ​ണ്ഡ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം നാ​ലോ​ടെ പു​ന്ന​ച്ചേ​രി സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലേ​ക്കു വ​രു​ന്ന വ​ഴി​യി​ൽ ക്യാ​ന്പ് പി​രി​ച്ചു​വി​ട്ടെ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി​ത്താ​നെ തി​രി​ച്ച​യ​ച്ച​താ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ​തി​രേ ആ​രോ​പ​ണ​വു​മു​ണ്ട്.

Related posts