‘മാ​മ​നോ​ടൊ​ന്നും തോ​ന്ന​ല്ലേ മ​ക്ക​ളെ’ … കായികമന്ത്രിയെ ട്രോളി  ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ ഏ​ക​ദി​ന​ത്തി​ലെ നി​റ​ഞ്ഞ ഗാ​ല​റി​യുടെ ചിത്രം പങ്കുവെച്ച്  രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

ഹൈ​ദ​രാ​ബാ​ദി​ൽ അ​ര​ങ്ങേ​റി​യ ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ ഏ​ക​ദി​ന​ത്തി​ലെ നി​റ​ഞ്ഞ ഗാ​ല​റി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ ട്രോ​ളി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

‘ഇ​ന്ന് ന​ട​ന്ന ഹൈ​ദ​രാ​ബാ​ദ് ഏ​ക​ദി​നം… മാ​മ​നോ​ടൊ​ന്നും തോ​ന്ന​ല്ലേ മ​ക്ക​ളെ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ഫേ​സ് ബു​ക്ക് പോ​സ്റ്റ്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്. ശ​ബ​രി​നാ​ഥ​നും മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ടി​ട്ടു​ണ്ട്. മ​ന്ത്രി​യും സ​ർ​ക്കാ​രും കെ​സി​എ​യും കേ​ര​ള​ത്തോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന​താ​ണ് ശ​ബ​രി​നാ​ഥ​ന്‍റെ ആ​വ​ശ്യം.

‘ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​ന്ന് ഒ​രു പ്ര​വ​ർ​ത്തി​ദി​വ​സ​മാ​യി​ട്ടും സ്റ്റേ​ഡി​യം ഇ​ര​മ്പു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ച്ച് കു​ള​മാ​ക്കി​യ മ​ന്ത്രി​യും സ​ർ​ക്കാ​രും കെ​സി​എ​യും കേ​ര​ള​ത്തോ​ട് മാ​പ്പ് പ​റ​യ​ണം’ -അ​ദ്ദേ​ഹം കു​റി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്ത് ഇ​ന്ത്യ-​ശ്രീ​ല​ങ്ക മൂ​ന്നാം ഏ​ക​ദി​നം അ​ര​ങ്ങേ​റു​ന്ന​തി​നു​മു​ൻ​പ് ടി​ക്ക​റ്റ് നി​ര​ക്കി​ലെ വ​ർ​ധ​ന ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ർ ക​ളി​കാ​ണാ​ൻ വ​രേ​ണ്ട​തി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ക​യും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ള​ട​ക്കം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നോ​ണം ക​ളി​കാ​ണാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു.

Related posts

Leave a Comment