കോൺക്രീറ്റിൽ കമ്പിക്ക് പകരം തടി; ആ ​പ​ണി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​ത​ല്ലെന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്


തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ലെ റാ​ന്നി​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ക​മ്പി​ക്ക് പ​ക​രം ത​ടി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ചു​വെ​ന്ന വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വൈ​റ​ലാ‍​യി​രു​ന്നു.

ബ​ണ്ടു പാ​ലം റോ​ഡി​ല്‍ പാ​ല​ത്തി​ന്‍റെ ഡി​ആ​ര്‍ കെ​ട്ടു​ന്ന​തി​നാ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ ക​മ്പി​ക്കു പ​ക​രം ത​ടി ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രാ​ണ്.

പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും വി​ഷ​യം ഏ​റ്റെ​ടു​ത്തു. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡ് പ​ണി​യ​ല്ല ഇ​തെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.ക​മ്പി​ക്ക് പ​ക​രം ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ചു എ​ന്ന​ത് കൗ​തു​ക​ക​ര​മാ​യ ഒ​രു വാ​ര്‍​ത്ത​യാ​ണ്.

മ​ന​സില്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ക സ്വാ​ഭാ​വി​ക​വു​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍​ച്ച​യാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​രു​ണ്ട്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡ് പ്ര​വൃ​ത്തി അ​ല്ല ഇ​ത് എ​ന്ന വ​സ്തു​ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്നു- മ​ന്ത്രി പ​റ​യു​ന്നു.

ചി​ല തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും ഉ​ണ്ടാ​കാ​റു​ണ്ട്. അ​വ​യെ പ​ര​മാ​വ​ധി ഇ​ല്ലാ​യ്മ ചെ​യ്യു​വാ​നു​ള്ള ക​ഠി​ന ശ്ര​മം തു​ട​രു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment