ഇങ്ങനെയും ബോധവത്ക്കരണം..! ക്രിക്കറ്റ് ടൂർണമെന്‍റിലെ വിജയികൾക്കു സമ്മാനം പശുക്കൾ; ഗോസംരക്ഷണത്തെ കുറിച്ച് ജനങ്ങ ളിൽ അവബോധം ഉണ്ടാക്കാനാണ് ഇത്തര ത്തിൽ സമ്മാനം ഏർപ്പെടുത്തിയതെന്ന് സംഘാടകർ

sammanamവഡോദര: സാധാരണ മത്സരങ്ങളിൽ വിജയിച്ചാൽ ട്രോഫിയാണ് സമ്മാനമായി ലഭിക്കുക. എന്നാൽ ഗുജറാത്തിലെ വഡോദരയിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിലെ വിജയികൾക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെയാണ്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പശു സംരക്ഷണത്തെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാനാണ് ഇത്തരത്തിലൊരു സമ്മാനം ഏർപ്പെടുത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം.

സമ്മാനമായി ലഭിച്ച പശുക്കളുമായി മൈതാനത്തു നിൽക്കുന്ന ടീമംഗങ്ങളുടെ ചിത്രവും വൈറലായിട്ടുണ്ട്. കന്നുകാലികൾക്ക് പ്രധാന്യം നൽകുന്ന റബാരി സമുദായമാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും സമ്മാനദാന ചടങ്ങിനിടെ ചിലർ അഭിപ്രായപ്പെട്ടു.

Related posts