ജനങ്ങൾ വോട്ടു ചെയ്താലെ സീറ്റു കിട്ടൂ..! കേരളത്തിൽ സീറ്റു വേണമെന്നു പറഞ്ഞ് അമിത് ഷാ ദേഷ്യം പിടിച്ചിട്ടു കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

kunjalikuttyകോഴിക്കോട്: കേരളത്തിൽനിന്നു സീറ്റു വേണമെന്നു പറഞ്ഞ് അമിത് ഷാ ദേഷ്യം പിടിച്ചിട്ടു കാര്യമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങൾ വോട്ടു ചെയ്താലെ സീറ്റു കിട്ടൂ എന്നു പറഞ്ഞ അദ്ദേഹം കേരളത്തിൽ മതേതരത്വത്തിനു നല്ല വേരോട്ടമുണ്ടെന്നും ബിജെപിയെ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കി

മതമേലധ്യക്ഷന്മാർ രാഷ്ട്രീയ ആവശ്യത്തിനല്ല അമിത് ഷായെ സന്ദർശിച്ചത്. അവരുടെ സന്ദർശനം സംബന്ധിച്ചു മുസ്‍ലിം ലീഗ് അഭിപ്രായം പറയുന്നില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‍ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Related posts