പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യംചെ​യ്ത ഭാ​ര്യ​യെ ഹോ​ട്ട​ലി​ല്‍ വെ​ട്ടിപ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; ഭ​ര്‍​ത്താ​വി​നാ​യി തെ​ര​ച്ചി​ല്‍


മു​ക്കം (കോ​ഴി​ക്കോ​ട്): ഹോ​ട്ട​ലി​ൽ വ​ച്ച് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വിനെ പോലീസ് തെരയുന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പൂ​ള​പ്പൊ​യി​ൽ സ്വ​ദേ​ശി പൈ​റ്റൂ​ചാ​ലി​ൽ മു​സ്ത​ഫ​യാ​ണ് ഭാര്യയെ ആക്രമിച്ചത്.

ഇയാൾ ന​ട​ത്തു​ന്ന മു​ത്തേ​രി​യി​ലെ അ​നു​ഗ്ര​ഹ ഹോ​ട്ട​ലി​ൽ വച്ച് ഭാ​ര്യ ജ​മീ​ല​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കുകയായിരുന്നു.ഒരു സ്ത്രീ​യു​മാ​യി മു​സ്ത​ഫ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ജ​മീ​ല ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45ഓടെ ഹോ​ട്ട​ലി​ലെ​ത്തുകയും തുടർന്നു നടന്ന വാക്കേറ്റത്തിനിടെ മു​സ്ത​ഫ ജ​മീ​ല​യെ വെ​ട്ടി​പ്പ​രിക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നുവെ​ന്നാ​ണ് ദൃക്സാക്ഷികൾ പ​റ​യു​ന്ന​ത്.

കൈ​യ്ക്കും മു​ഖ​ത്തും പ​രിക്കേ​റ്റ ജ​മീ​ല​യെ മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സംഭവശേ​ഷം മു​സ്ത​ഫ ക​ട​യി​ൽനി​ന്ന് ഓ​ടിര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment