കലി അടങ്ങുന്നില്ല..! കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകരേ ഓടിച്ചിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം

മ​ട്ട​ന്നൂ​ർ: കണ്ണൂർ നെ​ല്ലൂ​ന്നി​യി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. പി.​ജി​തേ​ഷ് (27), പി.​സൂ​ര​ജ് (26) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. കൈ​ക്കും കാ​ലു​ക​ൾ​ക്കും വെ​ട്ടേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​ർ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു​ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ മൂ​ന്നം​ഗ​സം​ഘമാണ് സൂരജിനെ വെ​ട്ടിയത്. അ​ക്ര​മി​ക​ൾ ഓ​ടി​ക്ക​യ​റു​ന്ന​ത് ക​ണ്ട് ഷാപ്പിലുണ്ടായിരുന്നവർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇവർ എത്തിയ ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇതിന് പിന്നാലെയാണ് ജിതേഷിനെ നടുറോഡിൽ വെട്ടിയത്.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. മ​ട്ട​ന്നൂ​ർ എ​സ്ഐ കെ.​രാ​ജീ​വ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ​കുറ​ച്ചു​ മാ​സ​ങ്ങ​ളാ​യി നെ​ല്ലൂ​ന്നി മേ​ഖ​ല​യി​ൽ സി​പി​എം-ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യും ഓ​ഫീ​സു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts