കൊലപാതകം എന്തിനു വേണ്ടി‍? ക്രൂരത നടത്തിയ രീതികള്‍ പരിശോധിക്കുമ്പോള്‍ പോലീസിന്റെ സംശയങ്ങള്‍ ഇങ്ങനെ…

കോ​ട്ട​യം: എ​ന്തി​നു വേ​ണ്ടി​യാ​ണ് താ​ഴ​ത്ത​ങ്ങാ​ടി കൊ​ല​പാ​ത​ക​മെ​ന്ന് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കാ​തെ പോ​ലീ​സ്. കൊ​ല​പാ​ത​കം ന​ട​ത്തി​യ​തു മോ​ഷ​ണ​ത്തി​നി​ട​യി​ലെ​ന്നു പ​റ​യു​ന്പോ​ഴും ഇ​ക്കാ​ര്യം മാ​ത്രം സ്ഥി​രീ​ക​രി​ച്ചു അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല.

ഇ​ന്ന​ലെ ത​ന്നെ ഇ​വ​രു​മാ​യി ഇ​ട​പെ​ടു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രോ​ട് പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. കോ​ട്ട​യം, താ​ഴ​ത്ത​ങ്ങാ​ടി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

കൊ​ല​പാ​ത​കം ന​ട​ത്തി​യ രീ​തി​കൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ കൊ​ല ചെ​യ്ത​യാ​ൾ ക​ഞ്ചാ​വോ മ​റ്റു ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച​താ​യി പോ​ലീ​സ് ക​ണ​ക്കു​കൂ​ട്ടു​ന്നു. അ​ത​ല്ലെ​ങ്കി​ൽ കൊ​ല​യാ​ളി മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ലു​ള്ള​യാ​ളാ​യി​രി​ക്കാം.

മാ​ര​ക​മാ​യി​ട്ടാ​ണു ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ത​ല​യ്ക്കു മാ​ര​ക​മാ​യി അ​ടി​യേ​റ്റ് ഷീ​ബ​യു​ടെ ത​ല​യോ​ട് പൊ​ട്ടി​യി​ട്ടു​ണ്ട്. സാ​ലി​യു​ടെ ത​ല​യ്ക്കും സ​മാ​ന​രീ​തി​യി​ലു​ള്ള അ​ടി​യേ​റ്റി​ട്ടു​ണ്ട്. മൂ​ക്കി​ന്‍റെ പാ​ല​വും ത​ല​യോ​ടി​നും പൊ​ട്ട​ലു​ണ്ട്. വീ​ട്ടി​ൽ​നി​ന്നു മ​റ്റെ​ന്തെ​ങ്കി​ലും മോ​ഷ​ണം പോ​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

വീ​ട്ടി​ൽ നി​ന്ന് ഏ​ന്തൊ​ക്ക സാ​ധ​ന​ങ്ങ​ൾ ന​ഷ്്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു കൃ​ത്യ​മാ​യി പ​റ​യാ​ൻ സാ​ധി​ക്കു​ക സാ​ലി​ക്കു മാ​ത്ര​മാ​ണ്. അ​തി​നാ​ൽ സാ​ലി​യു​ടെ മൊ​ഴി എ​ടു​ക്കു​ന്ന​തു വ​രെ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ വി​വ​രം പോ​ലീ​സി​നു ല​ഭി​ക്കി​ല്ല.

ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നു കാ​ണാ​താ​യ ക​ഐ​ൽ 05 വൈ 1820, ​വാ​ഗ​ണ്‍ ആ​ർ(​പാ​ഷ​ൻ റെ​ഡ് ക​ള​ർ) കാ​റി​നെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കോ​ട്ട​യം ഡി​വൈ​സ്പി – 9497990050 കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ – 9497987072 കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ – 0481 2567210.

Related posts

Leave a Comment