കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയായി.ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണം.
കഴിഞ്ഞ മേയ് 15 ന് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളറില്‍ നിന്നും 3,120 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5,480 രൂപയുമായി വര്‍ധിച്ചു.
ഇസ്രയേല്‍ ഇറാന് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്നും അന്താരാഷ്ട്ര സ്വര്‍ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടു കുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ വരുന്നത്. ഉയര്‍ന്ന വിലയില്‍ വന്‍കിട നിക്ഷേപകര്‍ ലാഭം എടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. അടുത്ത ആഴ്ചയിലും സ്വര്‍ണവില കൂടിയേക്കാമെന്ന സൂചനയാണ് വിപണിയില്‍നിന്ന് ലഭ്യമാകുന്നത്.