പമ്പാ നദിയില്‍ മുതലക്കുഞ്ഞ് ? പമ്പയില്‍ നിന്ന് പിടികൂടിയ മുതലക്കുഞ്ഞിന്റേതെന്നു പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്…

കാവാലം: പമ്പാ നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വിവരം. കാവാലം കുന്നുമ്മ ക്ഷേത്രത്തിന് സമീപം നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ പിടികൂടി എന്ന വാര്‍ത്ത നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒരു മുതലക്കുഞ്ഞിന്റെ ചിത്രം സഹിതമാണ് വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരണം നടന്നത്. ഇതേ തുടര്‍ന്ന് ആശങ്കയിലായ നാട്ടുകാര്‍ പിന്നീട് സംഭവം വ്യാജമാണെന്ന് അറിഞ്ഞു.

നാട്ടുകാര്‍ നദീ തീരത്ത് തിരച്ചിലും നടത്തി. കുട്ടനാട്ടിലെ മാധ്യമ സ്ഥാപനങ്ങളിലേയ്ക്കും വാര്‍ത്തയുടെ സത്യാവസ്ഥ തിരക്കി ഫോണ്‍ വിളികള്‍ ചെന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റബ്ബര്‍ കൊണ്ടുള്ള മുതലക്കുഞ്ഞിന്റെ രൂപം ഉപയോഗിച്ച് ചില സാമൂഹ്യ വിരുദ്ധര്‍ നടത്തിയ പ്രചരണമാണെന്ന് മനസ്സിലായത്. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts