വെ​ള്ള​ത്തി​ല്‍ വീ​ണ് കാ​ണാ​താ​യ കു​ഞ്ഞി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി തി​രി​കെ​യെ​ത്തി​ച്ച് മു​ത​ല ! അ​മ്പ​ര​പ്പി​ക്കു​ന്ന വീ​ഡി​യോ…

ഇ​ന്തോ​നീ​ഷ്യ​യി​ലെ ജാ​വ അ​ഴി​മു​ഖ​ത്തി​ന് സ​മീ​പം കാ​ണാ​താ​യ നാ​ലു​വ​യ​സ്സു​കാ​ര​ന്റെ മൃ​ത​ദേ​ഹം തി​രി​കെ​യെ​ത്തി​ച്ച് മു​ത​ല. മു​ഹ​മ്മ​ദ് സി​യാ​ദ് എ​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കേ​ടു​പാ​ടു​ക​ള്‍ കൂ​ടാ​തെ മു​ത​ല തി​രി​കെ​യെ​ത്തി​ച്ച​ത്. തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​യ ഈ ​സം​ഭ​വ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​ത്ത​ടി നീ​ള​മു​ള്ള മു​ത​ല ഒ​രു മ​നു​ഷ്യ​നെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്ന് പെ​രു​മാ​റി​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. അ​ഴി​മു​ഖ​ത്തി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞ് അ​ബ​ദ്ധ​ത്തി​ല്‍ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ ത​ന്നെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ലും സി​യാ​ദി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ഈ​സ്റ്റ് ക​ലി​മ​ന്റ​ണ്‍ സേ​ര്‍​ച്ച് ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഏ​ജ​ന്‍​സി എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ തു​ട​ര്‍​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ത്യ​പൂ​ര്‍​വ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സി​യാ​ദി​നെ കാ​ണാ​താ​യ സ്ഥ​ല​ത്തു നി​ന്നും ഏ​താ​ണ്ട് ഒ​രു മൈ​ല്‍ അ​ക​ലെ​യാ​യി ഒ​രു മു​ത​ല കു​ഞ്ഞി​ന്റെ മൃ​ത​ദേ​ഹ​വും പു​റ​ത്ത് വ​ഹി​ച്ചു​കൊ​ണ്ട് നീ​ന്തു​ന്ന​താ​യി ഏ​ജ​ന്‍​സി​യി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് വി​വ​രം…

Read More

കു​റു​മ്പ് ലേ​ശം കൂ​ടു​ന്നു​ണ്ട് ! മു​ത​ല​യു​ടെ വേ​ഷം കെ​ട്ടി യ​ഥാ​ര്‍​ഥ മു​ത​ല​യെ ശ​ല്യ​പ്പെ​ടു​ത്തി; വീ​ഡി​യോ വൈ​റ​ല്‍…

മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ പ​ല​പ്പോ​ഴും കൗ​തു​കം സൃ​ഷ്ടി​ക്കാ​റു​ണ്ട്. മൃ​ഗ​ങ്ങ​ളു​ടെ വേ​ഷം കെ​ട്ടി അ​വ​രോ​ടി​ട​പ​ഴ​കു​ന്ന മ​നു​ഷ്യ​രു​ടെ വീ​ഡി​യോ​ക​ള്‍ ഇ​ട​യ്ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു മ​നു​ഷ്യ​ന്‍ മു​ത​ല​യു​ടെ വേ​ഷം കെ​ട്ടി ജീ​വ​നു​ള്ള മ​റ്റൊ​രു മു​ത​ല​യു​ടെ അ​ടു​ത്ത് ചെ​ന്ന് അ​തി​നെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ വീ​ഡി​യോ ആ​ണ് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത്. ന​രേ​ന്ദ്ര സിം​ഗ് എ​ന്ന​യാ​ളാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. ക​ര​യി​ലാ​യി വെ​ള്ള​ത്തി​ലേ​ക്ക് നോ​ക്കി കി​ട​ക്കു​ന്ന ഒ​രു മു​ത​ല​യും സ​മീ​പ​ത്താ​യി മു​ത​ല​യു​ടെ വേ​ഷം കെ​ട്ടി​യ ഒ​രാ​ളു​മാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. മു​ത​ല പ്ര​ത്യേ​കി​ച്ച് ഭാ​വ​മാ​റ്റ​മൊ​ന്നു​മി​ല്ലാ​തെ വെ​ള്ള​ത്തി​ലേ​ക്ക് നോ​ക്കി കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ മു​ത​ല​യു​ടെ വേ​ഷം കെ​ട്ടി​യ മ​നു​ഷ്യ​ന്‍ അ​തി​ന​രി​കി​ല്‍ കി​ട​ന്നു​കൊ​ണ്ട് മു​ത​ല​യു​ടെ പി​ന്‍​കാ​ലു​ക​ളി​ലൊ​ന്നി​ല്‍ പി​ടി​ച്ചു വ​ലി​ക്കു​ക​യും അ​തി​ന്റെ ശ​രീ​ര​ത്തി​ല്‍ ത​ന്റെ കൈ​കൊ​ണ്ട് ത​ലോ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ മു​ത​ല അ​തേ​പ​ടി കി​ട​ന്നു. അ​പ​ക​ട​കാ​രി​ക​ളാ​യ ജീ​വി​ക​ളാ​ണ് മു​ത​ല​ക​ള്‍. മു​ത​ല​യു​ടെ അ​രി​കി​ല്‍ വേ​ഷം കെ​ട്ടി കി​ട​ന്ന് അ​തി​നെ…

Read More

കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യി​ല്‍ മു​ത​ല​ക​ള്‍​ക്കി​ട​യി​ല്‍ അ​ക​പ്പെ​ട്ട് ആ​ണ്‍​കു​ട്ടി ! ര​ക്ഷ​ക​രാ​യി ദു​ര​ന്ത നി​വാ​ര​ണ സേ​ന; വീ​ഡി​യോ…

ആ​ര്‍​ത്ത​ല​ച്ചൊ​ഴു​കു​ന്ന പു​ഴ​യി​ല്‍ വീ​ണ കു​ട്ടി​യെ വ​ള​ഞ്ഞ് മു​ത​ല​ക​ള്‍. മ​ര​ണ​ത്തെ മു​ന്നി​ല്‍ ക​ണ്ട കു​ട്ടി​യു​ടെ ര​ക്ഷ​യ്‌​ക്കെ​ത്തി​യ​ത് ദു​ര​ന്ത നി​വാ​ര​ണ​സേ​ന. രാ​ജ​സ്ഥാ​നി​ലെ ച​മ്പ​ല്‍ ന​ദി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ത​ക്ക സ​മ​യ​ത്ത് ബോ​ട്ടി​ല്‍ ദു​ര​ന്ത നി​വാ​ര​ണ​സേ​ന എ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ല്‍ കു​ട്ടി മു​ത​ല​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​മാ​യി​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ​യെ​ത്തി​യ മു​ത​ല​ക​ളു​ടെ പി​ടി​യി​ല്‍ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. കു​ട്ടി​യെ ദു​ര​ന്ത നി​വാ​ര​ണ​സേ​ന ര​ക്ഷി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്. അ​ല​റി​ക്ക​ര​ഞ്ഞു​കൊ​ണ്ട് നീ​ന്തി​യ കു​ട്ടി​യ ബോ​ട്ടി​ല്‍ പാ​ഞ്ഞെ​ത്തി​യ സം​ഘം ബോ​ട്ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. മു​ത​ല​ക​ള്‍ നി​റ​ഞ്ഞ ന​ദി​യാ​ണ് ച​മ്പ​ല്‍. ശ​ക്ത​മാ​യ ഒ​ഴു​ക്കും ന​ദി​യി​ലു​ണ്ടാ​യി​രു​ന്നു. മു​ത​ല​ക​ള്‍ പി​ന്നാ​ലെ​യെ​ത്തി​യി​ട്ടും മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ മു​ന്നോ​ട്ടു നീ​ന്തി​യ കു​ട്ടി​യെ​യും ര​ക്ഷി​ച്ച ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ കൊ​ണ്ട് മൂ​ടു​ക​യാ​ണ് കാ​ഴ്ച​ക്കാ​ര്‍. ഡോ. ​ഭ​ഗീ​ര​ധ് ചൗ​ധ​രി​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഈ ​ദൃ​ശ്യം പ​ങ്കു​വ​വ​ച്ച​ത്. നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​പ്പോ​ള്‍​ത്ത​ന്നെ ഈ ​ദൃ​ശ്യം ക​ണ്ടു​ക​ഴി​ഞ്ഞു.

Read More

പുലിയിറച്ചി റൊമ്പ പ്രമാദം ! വെള്ളം കുടിക്കാനെത്തിയ ചീറ്റയെ ശാപ്പിടാന്‍ വായും തുറന്നു ചെന്ന മുതലയ്ക്ക് സംഭവിച്ചത്;വീഡിയോ കാണാം…

കരയില്‍ വീരശൂരപരാക്രമികളായ പലപല മൃഗങ്ങളുണ്ടെങ്കിലും വെള്ളത്തില്‍ രാജാവ് മുതലയാണ്. വെള്ളം കുടിക്കാന്‍ വരുന്ന ജീവികളെയാണ് മുതല മുഖ്യമായും പിടികൂടുന്നത്. ഇത്തരത്തില്‍ പുഴയില്‍ വെള്ളം കുടിക്കാന്‍ വന്ന ചീറ്റയെ പിടിക്കാന്‍ നോക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുതലയുടെ വായില്‍ നിന്ന് കഷ്ടിച്ചാണ് ചീറ്റ രക്ഷപ്പെടുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയുടെ തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്താണ് മുതല പതുക്കെ ചീറ്റയുടെ അരികില്‍ എത്തിയത്. അപകടം മനസിലാക്കിയ ചീറ്റ വെള്ളത്തിലേക്ക് കുതിച്ചു ചാടി.തുടര്‍ന്ന് അതിവേഗത്തില്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ചീറ്റയെ പിന്തുടരാന്‍ മുതല ശ്രമിക്കുന്നുണ്ടെങ്കിലും വേഗതയുടെ പര്യായമായ ചീറ്റ നിമിഷം നേരം കൊണ്ടാണ് കണ്ണില്‍ നിന്ന് മറയുന്നത്.

Read More

ഞാന്‍ മുതലയാടോ… അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൂറ്റന്‍ മുതലയെ പൂര്‍ണമായും വിഴുങ്ങുന്ന മലമ്പാമ്പ്; അപൂര്‍വ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും വൈറലാവുന്നു…

സിഡ്നി: ഇരകളും ഇരപിടിയന്മാരും നിറഞ്ഞ ലോകമാണ് പ്രകൃതി. എന്നാല്‍ ചിലര്‍ ഇരപിടിത്തത്തില്‍ ഏവരെയും ഞെട്ടിക്കാറുണ്ട്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍ പടുകൂറ്റന്‍ മലമ്പാമ്പ് ഭീമന്‍ മുതലയെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. ഏകദേശം മൂന്നാല് വര്‍ഷം മുമ്പാണ് ഈ വീഡിയോ ആദ്യമായി പുറത്തു വരുന്നത്. വലിയ മുതലയെ പോലും വെറുതെ വിടാത്ത ഈ മലമ്പാമ്പിന്റെ വായില്‍ മനുഷ്യന്‍ അകപ്പെട്ടാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കൊഴുക്കുകയാണ്. ഓസ്‌ട്രേലിയയില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഒലീവ് മലമ്പാമ്പാണ് ഇവിടെ വില്ലനായി വര്‍ത്തിച്ചിരിക്കുന്നത്. മുതലയുടെ വാല്‍ മാത്രം വെളിയില്‍ കാണപ്പെടുന്ന വിധത്തിലാണ് പെരുമ്പാമ്പ് മുതലയെ അകത്താക്കിയിരിക്കുന്നതെന്ന് ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ കൊടുമുടിക്കടുത്തുള്ള ചതുപ്പ് നിലത്തില്‍ വച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കടുത്ത അപകടസാധ്യതയുണ്ടെങ്കിലും മലമ്പാമ്പുകള്‍ ഇത്തരത്തില്‍ മുതലകളെ ഇരകളാക്കാന്‍ ധൈര്യം കാണിക്കാറുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നത്.…

Read More

ഇവിടെ മനുഷ്യരും മുതലകളും ചങ്ക് ബ്രോസ് ! കുളങ്ങളില്‍ വെള്ളമെടുക്കാന്‍ പോകുന്നവര്‍ മുതലകളെ ശല്യപ്പെടുത്താതെ നോക്കും; അപൂര്‍വതകള്‍ നിറഞ്ഞ ഗ്രാമത്തിന്റെ കഥ…

നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകളെ മനുഷ്യര്‍ക്ക് പൊതുവെ ഭയമാണ്. തക്കം കിട്ടിയാല്‍ മനുഷ്യരെ ഉപദ്രവിക്കാന്‍ മടിയില്ലാത്ത മുതലകളുമുണ്ട്. എന്നാല്‍ മനുഷ്യരും മുതലകളും ഒരുമിച്ച് വസിക്കുന്ന ഒരു പ്രദേശം ഗുജറാത്തിലുണ്ട്. സബര്‍മതി നദിക്കും മഹി നദിക്കുമിടയിലായി 4,000 ചതുരശ്രകിലോമീറ്റര്‍ പടര്‍ന്നുകിടക്കുന്ന ചരോറ്റരാണ് ആ സ്ഥലം. ആന്പലും താമരയും വിടര്‍ന്നുനില്‍ക്കുന്ന നിരവധി കുളങ്ങള്‍ നിറഞ്ഞ 30 ചെറു ഗ്രാമങ്ങള്‍ ഇവിടെയുണ്ട്. മഗര്‍ ഇനത്തില്‍പ്പെട്ട ഇരുനൂറിലധികം മുതലകളാണ് ഈ കുളങ്ങളില്‍ അധിവസിക്കുന്നത്. ഈ മുതലകള്‍ക്കൊപ്പംതന്നെ ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 600 ആളുകള്‍ വീതവും തിങ്ങിപ്പാര്‍ക്കുന്നു. ഇവിടത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ കുളങ്ങള്‍ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കുടിക്കാനും കുളിക്കാനും വസ്ത്രം കഴുകാനും പശുക്കളെ കുളിപ്പിക്കാനുമൊക്കെ അവര്‍ ഈ കുളങ്ങളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കുളങ്ങള്‍ക്കടുത്തായി അധികൃതര്‍ സ്ഥാപിച്ചിരിക്കുന്ന മുതലയുണ്ട് സൂക്ഷിക്കുക എന്ന…

Read More

പമ്പാ നദിയില്‍ മുതലക്കുഞ്ഞ് ? പമ്പയില്‍ നിന്ന് പിടികൂടിയ മുതലക്കുഞ്ഞിന്റേതെന്നു പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്…

കാവാലം: പമ്പാ നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വിവരം. കാവാലം കുന്നുമ്മ ക്ഷേത്രത്തിന് സമീപം നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ പിടികൂടി എന്ന വാര്‍ത്ത നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒരു മുതലക്കുഞ്ഞിന്റെ ചിത്രം സഹിതമാണ് വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരണം നടന്നത്. ഇതേ തുടര്‍ന്ന് ആശങ്കയിലായ നാട്ടുകാര്‍ പിന്നീട് സംഭവം വ്യാജമാണെന്ന് അറിഞ്ഞു. നാട്ടുകാര്‍ നദീ തീരത്ത് തിരച്ചിലും നടത്തി. കുട്ടനാട്ടിലെ മാധ്യമ സ്ഥാപനങ്ങളിലേയ്ക്കും വാര്‍ത്തയുടെ സത്യാവസ്ഥ തിരക്കി ഫോണ്‍ വിളികള്‍ ചെന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റബ്ബര്‍ കൊണ്ടുള്ള മുതലക്കുഞ്ഞിന്റെ രൂപം ഉപയോഗിച്ച് ചില സാമൂഹ്യ വിരുദ്ധര്‍ നടത്തിയ പ്രചരണമാണെന്ന് മനസ്സിലായത്. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More