ശബരിമലയിൽ വൻതിരക്ക്; ദ​ര്‍​ശ​ന സ​മ​യം ഇനിയും  കൂ​ട്ടാ​നാ​കി​ല്ലെന്ന് ശ​ബ​രി​മ​ല ത​ന്ത്രി; തിരക്കിന് കാരണം പതിനെട്ടാംപടിയിലിലുണ്ടാകുന്ന താമസമെന്ന്  ആരോപണം

 

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന സ​മ​യം ഇ​നി വ​ര്‍​ധി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. അ​യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്കു പ​രി​ഗ​ണി​ച്ച് നി​ല​വി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ ദ​ർ​ശ​ന​സ​മ​യം ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു.

‌ഇ​ന്ന​ലെ സ​ന്നി​ധാ​ന​ത്ത് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഭ​ക്ത​ർ​ക്കു പ​രി​ക്കു​പ​റ്റി​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക സി​റ്റി​ങ് ന​ട​ത്തി ദ​ർ​ശ​നം ഒ​രു മ​ണി​ക്കൂ​ർ ദീ​ർ​ഘി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ഇ​ന്ന​ലെ​ത​ന്നെ ദ​ർ​ശ​ന​സ​മ​യം ഒ​രു മ​ണി​ക്കൂ​ർ ദീ​ർ​ഘി​പ്പി​ച്ച​തി​നാ​ൽ ഇ​നി വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യി​ല്ല.‌ഇ​തി​നി​ടെ പ​തി​നെ​ട്ടാം​പ​ടി​യി​ല്‍ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​മാ​ണ് തി​ര​ക്ക് അ​ധി​ക​മാ​കാ​ന്‍ കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

മി​നി​ട്ടി​ല്‍ 70 തീ​ര്‍​ഥാ​ട​ക​രെ​യെ​ങ്കി​ലും ക​യ​റ്റി​വി​ടാ​ന്‍ ക​ഴി​യ​ണം. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സി​നാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. പു​തി​യ പോ​ലീ​സ് ബാ​ച്ച് ചു​മ​ത​ല​യേ​റ്റ​തി​നു​ശേ​ഷം മി​നി​ട്ടി​ല്‍ 45 – 50 തീ​ര്‍​ഥാ​ട​ക​രെ മാ​ത്ര​മാ​ണ് ക​യ​റ്റാ​നാ​കു​ന്ന​ത്. നേ​ര​ത്തെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം 70 തീ​ര്‍​ഥാ​ട​ക​രെ വ​രെ ക​യ​റ്റി​വി​ട്ടി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ചു
ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ദി​ന വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് ഒ​രു ല​ക്ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യേ​ക്കും.

ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സ് ന​ല്‍​കി​യ നി​ര്‍​ദേ​ശം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്തി​ട്ടു​ള്ള യോ​ഗം പ​രി​ഗ​ണി​ക്കും. പ്ര​തി​ദി​ന ബു​ക്കിം​ഗ് 85000 ആ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ര്‍​ദേ​ശം.

ഇ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഒ​രു​ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ ബു​ക്കിം​ഗ് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്. ബു​ക്കിം​ഗ് ഒ​രു ല​ക്ഷം ഉ​ണ്ടെ​ങ്കി​ലും പ്ര​തി​ദി​നം എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം അ​ത്ര​യും ഉ​ണ്ടാ​കു​ന്നി​ല്ല.

ബു​ക്കിം​ഗി​ല്‍ നി​ന്ന് 20000 പേ​രെ​ങ്കി​ലും കു​റ​വാ​യാ​ണ് എ​ത്തു​ന്ന​ത്. തി​ര​ക്ക് വ​ര്‍​ധി​ച്ച​തോ​ടെ ദ​ര്‍​ശ​ന സ​മ​യം അ​ര​മ​ണി​ക്കൂ​ര്‍ കൂ​ടി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 11.30നു ​മാ​ത്ര​മേ ഇ​നി ന​ട അ​ട​യ്ക്കു​ക​യു​ള്ളൂ. ഇ​ന്ന് 1,07,260 പേ​രാ​ണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ദ​ര്‍​ശ​ന സ​മ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.

 

Related posts

Leave a Comment