സ​ന്നി​ധാ​ന​ത്ത് അ​യ്യ​പ്പ​ഭ​ക്ത​രെ ഒ​ളി​പ്പി​ച്ചു താ​മ​സി​പ്പി​ച്ച വ്യാ​പാ​രി​ക്കെ​തി​രെ പ​രാ​തി! ശൗ​ചാ​ല​യ​മു​റി​യിൽ നിന്നടക്കം പുറത്തെത്തിച്ചത് 21അയ്യപ്പഭക്തരെ;ഓരോരുത്തരിൽ നിന്നും വാങ്ങിയത് 1000 മുതൽ 10000 വരെ…

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ ഹോ​ട്ട​ലി​ലും ശൗ​ചാ​ല​യ​മു​റി​ക​ളി​ലു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ അ​യ്യ​പ്പ​ഭ​ക്ത​രി​ല്‍ നി​ന്നു പ​ണം വാ​ങ്ങി താ​മ​സ​സൗ​ക​ര്യം ന​ല്‍​കി​യ വ്യാ​പാ​രി​ക്കെ​തി​രെ പ​രാ​തി. മ​ക​ര​വി​ള​ക്ക് തൊ​ഴാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്ന പേ​രി​ലാ​ണ് ഇ​വ​രെ സ​ന്നി​ധാ​ന​ത്തു ത​ങ്ങാ​ന്‍ അ​നു​വ​ദി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ നി​ല​നി​ന്നി​രു​ന്ന​തി​നാ​ല്‍ ഇ​ത്ത​വ​ണ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് സ​ന്നി​ധാ​ന​ത്തു താ​മ​സ​സൗ​ക​ര്യം ന​ല്‍​കി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​യ്യ​പ്പ​ഭ​ക്ത​രി​ല്‍ നി​ന്ന് 1000 മു​ത​ല്‍ 10,000 രൂ​പ​വ​രെ വാ​ങ്ങി താ​മ​സി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​മ​സ​മി​തി സ​ന്നി​ധാ​നം യൂ​ണി​റ്റ് ത​ന്നെ​യാ​ണ് പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യേ തു​ട​ര്‍​ന്ന് ആ​ദ്യം ന​ട​പ​ടി​ക്കു മ​ടി​ച്ച പോ​ലീ​സ് പി​ന്നീ​ട് സ​മ്മ​ര്‍​ദം ശ​ക്ത​മാ​യ​പ്പോ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 21 അ​യ്യ​പ്പ​ഭ​ക്ത​രെ ഇ​ത്ത​ര​ത്തി​ല്‍ ശൗ​ചാ​ല​യ മു​റി​ക​ളി​ല്‍ നി​ന്ന​ട​ക്കം പു​റ​ത്തി​റ​ക്കി. ഹോ​ട്ട​ലി​ല്‍ നി​ന്നും നാ​ലു​പേ​രെ​യും ക​ണ്ടെ​ത്തി. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഇ​ത്ത​ര​ത്തി​ല്‍ പ​റ​ഞ്ഞു​വി​ട്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ജ​യ​കു​മാ​ര്‍ എ​ന്ന​യാ​ള്‍​ക്ക് ത​ങ്ങ​ള്‍ പ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. സം​ഭ​വം വ​ഷ​ളാ​കു​ന്ന​താ​യി…

Read More

പിണറായിയും കൈയ്യൊഴിഞ്ഞതോടെ ബിന്ദുവിനും തൃപ്തി ദേശായിക്കും ഇനിയാര് ! അയ്യപ്പനെ കാണുക തന്നെയാണോ ഇവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; ശബരിമലയില്‍ സിപിഎം നിലപാട് ഏറെക്കുറെ വ്യക്തം…

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന നിലപാടിലേക്ക് സിപിഎമ്മും സര്‍ക്കാരും എത്തിയതോടെ ഭക്തര്‍ക്ക് അത് വലിയ ആശ്വാസമായി. എന്നാല്‍ ശബരിമല യുവതി പ്രവേശ വിധി എന്തുവിലകൊടുത്തു നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു ബിന്ദു അമ്മിണിയുടെയും കനകദുര്‍ഗ്ഗയുടെയും ശക്തിയും ആത്മവിശ്വാസവുമെല്ലാം. എന്നാല്‍ ഒടുവില്‍ പിണറായി വിജയനും നിലപാടു മാറ്റുന്ന സൂചനകള്‍ നല്‍കിയതോടെ ശബരിമല കയറാമെന്ന് കരുതിയിരിക്കുന്ന യുവതികള്‍ക്ക് അത് വലിയ തിരിച്ചടിയായി. ശബരിമലയിലെ യുവതി പ്രവേശനത്തിന് സുരക്ഷ ഒരുക്കണമെന്ന ബിന്ദു അമ്മിണിയുടേയും തൃപ്തി ദേശായിയുടേയും ആവശ്യം സുപ്രീംകോടതി തീരുമാനിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. യുവതി പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവന വന്ന ശേഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അറിയിച്ചു. തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും യാത്രയ്ക്കു സുരക്ഷ ഒരുക്കാനാവില്ലെന്നു പോലീസ് അറിയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്…

Read More

വിധി വന്നു, മലചവിട്ടാൻ ഓൺലൈനിൽ ബുക്ക് ചെയ്ത് 36 യുവതികൾ; സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി വീണ്ടും വരുന്നു; മണ്ഡലകാലത്തിന് ഇനി രണ്ടുനാൾ കൂടി മാത്രം

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള വി​ധി റ​ദ്ദാ​ക്കാ​തെ വി​ശാ​ല ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വി​ട്ട​തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി യു​വ​തി​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു. ഇ​തു​വ​രെ 36 സ്ത്രീ​ക​ൾ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ധി വ​രു​ന്ന​തി​നു മു​മ്പാ​ണ് യു​വ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ 10 നും 50 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള വി​ധി സ്റ്റേ ​ചെ​യ്യാ​ത്ത​തി​നാ​ൽ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പ​രി​ശോ​ധി​ക്കും​വ​രെ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശം സാ​ധ്യ​മാ​ണ്. ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ്ത്രീ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ക​ന​ക ദു​ർ​ഗ ഇ​ത്ത​വ​ണ​യും ശ​ബ​രി​മ​ല​യ്ക്കു പോ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യ​ത്തി​ൽ, ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ല ക​യ​റാ​ൻ വ​രു​ന്ന സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും ബി​ന്ദു അ​മ്മി​ണി ആ​വ​ശ്യ​പ്പെ​ട്ടു. ശബരിമലയിൽ ദർശനം…

Read More

സിപിഎമ്മിന്റെ നെഞ്ചില്‍ തീ കോരിയിട്ട് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ ! ഒറ്റ യുവതിയും നിലയ്ക്കലിനപ്പുറം കടക്കാതിരിക്കാനുള്ള സര്‍വ സന്നാഹവുമായി സര്‍ക്കാര്‍…

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവങ്ങളെ ഓര്‍മിപ്പിച്ച് സിപിഎമ്മിന്റെ നവോത്ഥാന നായിക ബിന്ദു അമ്മിണി നാളെ വീണ്ടും പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ഇവര്‍ പത്ര സമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ മല കയറാന്‍ എത്തിയതാണെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസുകാരെ മൂന്നു എസ്പിമാരുടെ കീഴിലായി 450 പോലീസുകാരെ നിയോഗിച്ചു. യുവതികളെ ഒരു കാരണവശാലും നിലയ്ക്കലിനപ്പുറം കടത്തിവിടരുതെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ സമയത്ത് യുവതികള്‍ മല ചവിട്ടിയാല്‍ അത് സിപിഎമ്മിന്റെ കാര്യം കഷ്ടത്തിലാക്കുമെന്നുറപ്പാണ്. ബിന്ദുവിന്റെ വരവിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. ബിന്ദുവിന്റെ വരവ് ബിജെപിക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിനെതിരെയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന. ഒക്ടോബര്‍ രണ്ടിന് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ വീട്ടില്‍പ്പോലും കയറ്റാന്‍ ഭര്‍ത്താവും…

Read More

സു​ധീ​ർ നമ്പൂ​തി​രി   ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തിയായും പ​ര​മേ​ശ്വ​ര​ൻ  നമ്പൂ​തി​രിയെ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തിയായും തെരഞ്ഞെടുത്തു

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി എ.​കെ. സു​ധീ​ർ ന​ന്പൂ​തി​രി (40) മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി എം.​എ​സ്. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി (43) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ശ​ബ​രി​മ​ല ക്ഷേ​ത്രം സോ​പാ​ന​ത്ത് ഇ​ന്നു രാ​വി​ലെ മാ​ധ​വ് കെ. ​വ​ർ​മ (പ​ന്ത​ളം) യാ​ണ് മേ​ൽ​ശാ​ന്തി​യു​ടെ ന​റു​ക്കെ​ടു​ത്ത​ത്. ഒ​ന്പ​ത് പേ​രു​ക​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​റു​ക്കി​ടാ​നു​ണ്ടാ​യി​രു​ന്ന​ത്. പ​ട്ടി​ക​യി​ലെ ആ​റാം പേ​രു​കാ​ര​നാ​യ സു​ധീ​ർ ന​ന്പൂ​തി​രി​യു​ടെ പേ​ര് അ​വ​സാ​ന റൗ​ണ്ടി​ലാ​ണ് ന​റു​ക്കെ​ടു​ത്ത​ത്. ഇ​തോ​ടോ​പ്പം ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി എ​ന്ന കു​റി​പ്പും ല​ഭി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​നാ​വാ​യ സ്വ​ദേ​ശി​യാ​ണ് സു​ധീ​ർ ന​ന്പൂ​തി​രി. തി​രു​നാ​വാ​യ നാ​വാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ഇ​ദ്ദേ​ഹം മേ​ൽ​ശാ​ന്തി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.മാ​ളി​ക​പ്പു​റ​ത്ത് കാ​ഞ്ച​ന കെ. ​വ​ർ​മ എ​ന്ന കു​ട്ടി​യാ​ണ് മാ​ളി​ക​പ്പു​റ​ത്തു ന​റു​ക്കെ​ടു​ത്ത​ത്. ആ​റാം റൗ​ണ്ടി​ലാ​ണ് മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി എം.​എ​സ്. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ പേ​രും ഒ​പ്പം മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എ​ന്ന കു​റി​പ്പും ന​റു​ക്കെ​ടു​ത്ത​ത്. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി…

Read More

ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ കേസെടുത്തത് 32,720 പേര്‍ക്കെതിരേ; അറസ്റ്റ് ചെയ്ത് അകത്താക്കിയത് 3505 പേരെ; എല്ലാം മറക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് എട്ടിന്റെ പണിയുമായി മനുഷ്യാവകാശ കമ്മീഷന്‍

ഒരിടവേളയ്ക്കു ശേഷം ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന് അകന്ന ഭക്തരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് സിപിഎം. എന്നാല്‍ ശബരിമല പ്രക്ഷോഭകാലത്ത് പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരേ എടുത്ത കേസുകള്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ ഇപ്പോള്‍ പാര്‍ട്ടിയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്. കേസുകളില്‍ ബഹുഭൂരിപക്ഷവും കള്ളക്കേസാണെന്ന് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ആരോപിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സിപിഎമ്മിന് തലവേദനയായി. ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അച്ഛനോടുള്ള ശത്രുത തീര്‍ക്കാന്‍ മകനെ കള്ളക്കേസില്‍ കുരുക്കിയെന്ന ആരോപണം ജില്ലാ പോലീസ് സൂപ്രണ്ട് (കൊല്ലം റൂറല്‍) നിയമപരമായ വിധത്തില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. ശാസ്താംകോട്ട ആലയില്‍ കിഴക്കേതില്‍ മണികണ്ഠന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാറിന്റെ നിര്‍ദ്ദേശം. ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിനെതിരെയാണ്…

Read More

ഐഎസ് ഭീതി കേരളത്തിലും ! ഭീകര സംഘടന കേരളത്തില്‍ സ്‌ഫോടനം ലക്ഷ്യമിടുന്നതായി വിവരം; ലക്ഷ്യമിട്ടിരിക്കുന്നത് പ്രമുഖ ആരാധനാലയം…

കോയമ്പത്തൂര്‍: ഐഎസ് ഭീകരര്‍ കേരളത്തിലും സ്‌ഫോടനത്തിന് ലക്ഷ്യമിടുന്നതായി വിവരം. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടത്തിയ സ്‌ഫോടനപരമ്പരയ്ക്കു സമാനമായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം തന്നെയാണ് ഐഎസിന്റെ ലക്ഷ്യമിടുന്നത്. ഇരുസംസ്ഥാനങ്ങളിലേയും ആരാധനാലയങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതിന് ഭീകരസംഘടനയുടെ കോയമ്പത്തൂര്‍ ഘടകത്തിനെതിരെ കേസെടുത്തിരുന്നു. ഇതിനായി യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ ചുറ്റിപറ്റി കോയമ്പത്തൂരില്‍ ഏഴിടത്ത് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. യോഗത്തിന് നേതൃത്വം നല്‍കിയ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ അറസ്റ്റിലായി. ആറുപേരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ആരാധനാലയങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് പലതവണ രഹസ്യയോഗം ചേര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ശബരിമലയും ഗുരുവായൂരും യഹൂദ ആരാധനാലയങ്ങളുമാണ് ഇവര്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത് എന്നാണ് വിവരം. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകം രൂപവത്കരിച്ച മുഹമ്മദ് അസ്ഹറുദീന് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 30ന് കേരളത്തിലേയും…

Read More

ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ ! ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ശബരിമലയെന്ന് സമ്മതിച്ച് ഇടതുമുന്നണി; സഖാക്കളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ഇനി യുവതികള്‍ക്ക് മലകയറാനാവൂ…

നാലു വോട്ടിനു വേണ്ടി നവോത്ഥാനത്തില്‍ നിന്നും ശബരിമലയില്‍ യുവതികളെ കയറ്റുന്നതില്‍ നിന്നും പിന്മാറില്ലെന്നു പ്രഖ്യാപിച്ച ഇടതുമുന്നണിയ്ക്ക് ഒടുവില്‍ തീരുമാനം മാറ്റേണ്ടിവന്നിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ നാല് വോട്ടിനു പകരം 40 ലക്ഷം വോട്ട് കുറഞ്ഞതോടെയാണ് സിപിഎമ്മും സര്‍ക്കാരും അയഞ്ഞത്. ശബരിമല വിഷയം വിശ്വാസികളെ ഇടതുമുന്നണിയില്‍നിന്ന് അകറ്റിയെന്ന് എല്‍.ഡി.എഫ്. യോഗത്തില്‍ ഘടകകക്ഷികളുടെ വിമര്‍ശനവുമുണ്ടായി. ഇതോടെ വിശ്വാസികളെ തിരിച്ച് കൊണ്ടുവരുമെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതാകട്ടെ ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ശബരിമലയില്‍ ഇനിയൊരു യുവതിയേയും കയറ്റാന്‍ സിപിഎം കൂട്ടു നില്‍ക്കില്ലെന്ന വലിയ ആശ്വാസമാണ് ഇതിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്നത്. ശബരിമല വിഷയം കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ലെന്നാണ് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. വനിതാ മതില്‍ കഴിഞ്ഞതിനു പിന്നാലെ രണ്ടു യുവതികള്‍ ശബരിമലയിലെത്തിയത് വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുറിവേറ്റ സംഭവമാണ്. ഇതില്‍ വീഴ്ചപറ്റിയെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. എല്‍.ജെ.ഡി., ഐ.എന്‍.എല്‍. കേരള കോണ്‍ഗ്രസ്…

Read More

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് സമുദായാംഗങ്ങള്‍ കേസില്‍ പെടാതിരിക്കാന്‍ ! തെരുവില്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ അകത്തു പോകുന്നത് ഈഴവരാകുമായിരുന്നുവെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനാണ് താന്‍ സര്‍ക്കാരിനൊപ്പം നിന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സവര്‍ണ കൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. എന്നാല്‍, അതിനൊപ്പം ചേര്‍ന്നിരുന്നേല്‍ അകത്തു പോകുന്നത് ഈഴവരാകുമായിരുന്നുവെന്നും അതോടെ സമുദായാംഗങ്ങളായ ചെറുപ്പക്കാരുടെ ഭാവി പ്രതിസന്ധിയിലാകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിഷേധിച്ചതിന്റെ പേരില്‍ കെ.സുരേന്ദ്രന് എത്ര ദിവസമാണ് ജയിലില്‍ കഴിയേണ്ടിവന്നതെന്ന് മറക്കരുത്. ഹിന്ദുക്കളാണെന്ന് പറയുന്നുണ്ടെങ്കിലും ജന്തുക്കളായാണ് കാണുന്നത്. പുന്നപ്ര വയലാര്‍ സമരം മുതല്‍ ഈഴവന്റെ അവസ്ഥ ഇതാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Read More

കോടതി വിധിയുടെ പേരുപറഞ്ഞ് ഈശ്വരവിശ്വാസികളെ അടിച്ചമര്‍ത്താനാണ് പിണറായി ശ്രമിച്ചത് ! ബിജെപി ജനങ്ങളെ വഞ്ചിച്ചു;യുപിഎ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കോടതിവിധിയുടെ പേരുംപറഞ്ഞ് വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പിണറായി സര്‍ക്കാരും ഇത് അവസരമായി കണ്ട് ബിജെപിയും കളിച്ച കളിയാണ് ശബരിമല വിഷയത്തില്‍ കേരളം കലാപഭൂമിയാകാന്‍ കാരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. മോദിയ്ക്ക് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ശബരിമല വിഷയം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ശബരിമലയില്‍ യുവതിപ്രവേശം അനുവദിക്കണമെന്നു പറഞ്ഞ് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നതു മുതല്‍ ബിജെപി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. 2007ല്‍ വി.എസ് സര്‍ക്കാര്‍ യുവതിപ്രവേശത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കി. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി വിശ്വാസികള്‍ക്കൊപ്പം നിന്നത്. പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വിശ്വാസികളുടെ മേല്‍ അവസാന ആണിയായി. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധിയുണ്ടായത്. കോടതി വിധിയുടെ പേരുപറഞ്ഞാണ് ആക്ടിവിസ്റ്റുകളെ വേഷം കെട്ടിച്ചെത്തിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന സത്യവാങ്മൂലം മാത്രം മതി ശബരിമലയില്‍ പഴയ സ്ഥിതി…

Read More