അ​മ്മ മ​രി​ച്ച​ത​റി​യാ​തെ കു​ഞ്ഞ് കാ​ണ്ടാ​മൃ​ഗം; ക​ണ്ണീ​രു​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ

അ​മ്മ മ​രി​ച്ചു കി​ട​ക്കു​ന്ന​ത​റി​യാ​തെ കു​ഞ്ഞ് കാ​ണ്ടാ​മൃ​ഗം അ​മ്മ​യെ വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ക​ര​ളു​രു​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണീ​രു​ണ​ർ​ത്തു​ന്നു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ർ​വീ​ൻ ക​സ്വാ​നാ​ണ് ഏ​റെ നൊ​മ്പ​ര​മാ​കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വേ​ട്ട​ക്കാ​ർ കൊ​മ്പി​നാ​യി കൊ​ന്ന​താ​ണ് ഈ ​അ​മ്മ ക​ണ്ടാ​മൃ​ഗ​ത്തെ. അ​മ്മ​യു​ടെ ശ​രീ​ര​ത്തി​നു ചു​റ്റും ന​ട​ന്ന് എ​ഴു​ന്നേ​ൽ​പ്പി​ക്കു​വാ​ൻ കു​ഞ്ഞ് ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​മ്മ​യ്ക്ക് ജീ​വ​നി​ല്ലെ​ന്ന് ഈ ​കു​ഞ്ഞ് അ​റി​യു​ന്നി​ല്ല.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ട​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​രു​ക​യാ​ണ്.

Related posts