ന​ക്കി​യ​തി​നു ശേ​ഷം ഐ​സ്ക്രീം തി​രി​കെ വ​ച്ചു; യു​വ​തി​യെ തേ​ടി പോ​ലീ​സ്

ക​ട​യി​ൽ ഐ​സ്ക്രീം ന​ക്കി​യ​തി​നു ശേ​ഷം തി​രി​കെ വ​ച്ച് മ​ട​ങ്ങി​യ യു​വ​തി​യെ തെ​ര​ഞ്ഞ് പോ​ലീ​സ്. ടെ​ക്സ​സി​ലാ​ണ് സം​ഭ​വം. ബ്ലൂ ​ബെ​ൽ ക്രീ​മെ​റീ​സ് എ​ന്ന ക​ട​യി​ൽ വ​ച്ചാ​ണ് യു​വ​തി ഈ ​പ്ര​വൃ​ത്തി ചെ​യ്ത​ത്.

ഐ​സ്ക്രീം എ​ടു​ത്ത് ന​ക്കി​യ യു​വ​തി അ​ത് തി​രി​കെ ഫ്രി​ഡ്ജി​നു​ള്ളി​ൽ വ​ച്ചി​ട്ട് ചി​രി​ച്ചു​കൊ​ണ്ട് ന​ട​ന്ന് നീ​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​വീ​ഡി​യൊ നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വം ഏ​റെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts