കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചു.
പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമ്പസ് ഈ മാസം അഞ്ചു വരെ കാമ്പസ് പൂര്‍ണമായും അടച്ചിരിക്കുന്നത്. ക്ലാസുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി നടത്തും. സാഹചര്യങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കുക.