35 വയസുകാ​ര​നെ പ്ര​ണ​യി​ച്ച് ഹേ​മ​മാ​ലി​നി!

ബോ​ളി​വു​ഡി​ൽ മു​ൻ​നി​ര നാ​യി​ക​യാ​യി ഒ​രു​കാ​ല​ത്ത് തി​ള​ങ്ങി​നി​ന്ന താ​ര​മാ​ണ് ഹേ​മ മാ​ലി​നി. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ന​ടി തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഷിം​ല മി​ർ​ച്ചി. ഹേ​മ മാ​ലി​നി പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. രാ​ജ്കു​മാ​ർ റാ​വു നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ ര​കു​ൽ പ്രീ​ത് സി​ങും മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.

35കാ​ര​നെ പ്ര​ണ​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി ചി​ത്ര​ത്തി​ൽ ഹേ​മ​മാ​ലി​നി എ​ത്തു​ന്നു. മ​ക​ളു​ടെ കാ​മു​ക​നെ പ്ര​ണ​യി​ക്കു​ന്ന അ​മ്മ​യു​ടെ ക​ഥ​യാ​ണ് സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ര​കു​ൽ​പ്രീ​തി​ന്‍റെ അ​മ്മ​യാ​യി​ട്ടാ​ണ് ഹേ​മ​മാ​ലി​നി എ​ത്തു​ന്ന​ത്.

ര​മേ​ഷ് സി​പ്പി സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്നു. 2015-ൽ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യ്ക്ക് വി​ത​ര​ണ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സി​നി​മ തി​യറ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ജ​നു​വ​രി മൂന്നിനാ​ണ് ഷിം​ല മി​ർ​ച്ചി റി​ലീ​സി​നെ​ത്തു​ന്ന​ത്.

ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന് പി​ന്നാ​ലെ ത​മി​ഴി​ലും ഹേ​മമാ​ലി​നി എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ത​ല അ​ജി​ത്ത് നാ​യ​ക​നാ​വു​ന്ന പു​തി​യ ചി​ത്രം വ​ലി​മൈ​യി​ലാ​ണ് ന​ടി എ​ത്തു​ക. വ​ലി​മൈ​യി​ൽ അ​ജി​ത്തി​ന്‍

Related posts