നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന പാറക്കൂട്ടം; അടുത്തെത്തുന്നവരുടെ ജീവന് പോലും ആപത്ത്, ഏറ്റവും ദുരൂഹതയേറിയ ഇടം അന്യഗ്രഹജീവികള്‍ നിര്‍മ്മിച്ചതോ? ഉത്തരം കിട്ടാതെ ഗവേഷകര്‍

ദുരൂഹതയുടെ താവളമാണ് സൈബീരിയയിലെ ഇര്‍കുട്സ്‌ക് മേഖലയില്‍ കണ്ടെത്തിയ പാറക്കൂട്ടം. ഒറ്റനോട്ടത്തില്‍ കഴുകന്‍ കൂട് പോലെ തോന്നും. 1994ല്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുകയായിരുന്ന വാഡിം കൊല്‍പകൊവ് എന്ന ശാസ്ത്രഞ്ജനാണ് ഈ പാറക്കൂട്ടം കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി ഗവേഷകര്‍ ഇതിനെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ശ്രമിച്ചു.

250 വര്‍ഷം പഴക്കമുള്ളതായി കണ്ടെത്തി. പാറ്റംസ്‌കീ എന്ന് അവര്‍ ഇതിനും പേരും നല്‍കി. അപ്പോഴും പാറക്കൂട്ടത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല. അന്യഗ്രഹ ജീവികള്‍ നിര്‍മിച്ചതാകാമെന്നും ഉല്‍ക്ക പതിച്ചതാകാമെന്നും അഗ്നിപര്‍വത സ്ഫോടനത്തിന്റെ ഫലമാമാകാമെന്നും വാദങ്ങളുയര്‍ന്നു. എന്നാല്‍ ആധികാരികമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ദുഷ്ടശക്തികളുടെ കേന്ദ്രമാണ് ഈ പാറക്കൂട്ടമെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു. ഇവിടെയെത്തുന്നവരുടെ ജീവന്‍ അപായപ്പെടുമെന്നും സമീപത്തെത്തുന്നതു പോലും അപകടമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. സമീപത്തേക്കു പോയവര്‍ ഒന്നുകില്‍ മരണമടയുകയോ കാണാതാകുകയും ചെയ്തിട്ടുണ്ട്.

പാറക്കൂട്ടത്തിന്റെ നിശ്ചിത ചുറ്റളവില്‍ എത്തുന്ന മനുഷ്യരുടെ ഊര്‍ജം താഴുകയും ഊഷ്മാവില്‍ വ്യത്യാസം അനുഭവപ്പെടുകയും ചെയ്തതായി ഇവര്‍ പറയുന്നു. ഈ വാദങ്ങളുടെ ചുവട് പിടിച്ച് നടത്തിയ പഠനത്തില്‍ പാറക്കൂട്ടം ചെറിയ തോതില്‍ ഉയരുകയും താഴുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Related posts