ബി​​ജെ​​പി-​​ആ​​ർ​​എ​​സ്എ​​സ് നേ​​താ​​ക്ക​​ളു​​ടെ വ്യ​​ക്തി വി​​വ​​ര​​ങ്ങ​​ൾ എ​സ്ഡി​പി​ഐ​ക്കു ചോ​ർ​ത്തി നൽകി; പോലീസുകാരനെതിരേ നടപടി

 

തൊ​​ടു​​പു​​ഴ: പോ​​ലീ​​സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഡേ​​റ്റാ​​ബേ​​സി​​ൽനി​​ന്നു ബി​​ജെ​​പി-​​ആ​​ർ​​എ​​സ്എ​​സ് നേ​​താ​​ക്ക​​ളു​​ടെ വ്യ​​ക്തി വി​​വ​​ര​​ങ്ങ​​ൾ എ​​സ്ഡി​​പി​​ഐ​​ക്കു ചോ​​ർ​​ത്തി ന​​ൽ​​കി​​യ സം​​ഭ​​വ​​ത്തി​​ൽ പോലീസുകാരനെ പിരിച്ചുവിടാൻ നടപടി തുടങ്ങി.

സി​​പി​​ഒ​​യ്ക്കെ​​തി​​രേ വ​​കു​​പ്പു​​ത​​ല അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടിൽ ചോർത്തൽ സ്ഥിരീകരിച്ചതോടെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ക​​രി​​മ​​ണ്ണൂ​​ർ സ്റ്റേ​​ഷ​​നി​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന പി.​​കെ.​​അ​​ന​​സി​​ന്‍റെ വി​​വ​​രം ചോ​​ർ​​ത്ത​​ൽ ശ​​രി​​വ​​ച്ചു നാ​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ ഡി​​വൈ​​എ​​സ്പി എ. ​​ജി. ലാ​​ലാ​​ണ് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ആ​​ർ.​​ക​​റു​​പ്പ​​സ്വാ​​മി​​ക്ക് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​ത്.റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ര​​നു ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് അ​​യ​​ച്ചു.

ജോ​​ലി​​യി​​ൽനി​​ന്നു പി​​രി​​ച്ചു​​വി​​ടാ​​തി​​രി​​ക്കാ​​ൻ എ​​ന്തെ​​ങ്കി​​ലും കാ​​ര​​ണ​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ൽ ബോ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് നോ​​ട്ടീ​​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. അ​​ന​​സ് ഗു​​രു​​ത​​ര​​മാ​​യ കൃ​​ത്യ​​വി​​ലോ​​പം കാ​​ണി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ത്തി​​യ​​തി​​ന്‍റെ ഡി​​ജി​​റ്റ​​ൽ റി​​ക്കാ​​ർ​​ഡു​​ക​​ളും ശേ​​ഖ​​രി​​ച്ചി​​ട്ടു​​ണ്ട്.

ഡി​​സം​​ബ​​ർ മൂ​​ന്നി​​ന് മു​​ണ്ട​​ൻ​​മു​​ടി സ്വ​​ദേ​​ശി​​യാ​​യ കെ​​എ​​സ്ആ​​ർ​​ടി​​സി ക​​ണ്ട​​ക്ട​​റെ പ്ര​​വാ​​ച​​ക വി​​രു​​ദ്ധ​​ പോ​​സ്റ്റ് ഫേ​​സ്ബു​​ക്കി​​ൽ ഷെ​​യ​​ർ ചെ​​യ്തു​​വെ​​ന്നാ​​രോ​​പി​​ച്ചു ബ​​സ് യാ​​ത്ര​​യ്ക്കി​​ടെ മ​​ങ്ങാ​​ട്ടു​​ക​​വ​​ല​​യി​​ൽ വ​​ച്ച് ഒ​​രു​​സം​​ഘം എ​​സ്ഡി​​പി​​ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​ക്ക​​ളു​​ടെ ക​​ണ്‍​മു​​ന്നി​​ൽ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ചി​​രു​​ന്നു.

സം​​ഭ​​വ​​ത്തി​​ൽ പി​​ടി​​യി​​ലാ​​യ പ്ര​​തി​​ക​​ളെ ചോ​​ദ്യം ചെ​​യ്യുകയും ഇവരുടെ മൊബൈൽ ഫോണുകൾ പരിശോ ധിക്കുകയും ചെയ്തപ്പോഴാണ് പോ​​ലീ​​സി​​ന്‍റെ ഡേ​​റ്റാ​​ബേ​​സി​​ൽ നി​​ന്നു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ​​തും അ​​ന്വേ​​ഷ​​ണം അ​​ന​​സി​​ലേ​​ക്ക് എ​​ത്തി​​യ​​തും.

പോലീസ് ശേഖരിച്ച വിവരങ്ങൾ ഇവരുടെ മൊബൈൽ ഫോണിൽ കണ്ടെത്തുകയായിരുന്നു.പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ കം​​പ്യൂ​​ട്ട​​റി​​ൽനി​​ന്നു​​ള്ള ഡേ​​റ്റ സ്വ​​ന്തം മെ​​യി​​ലി​​ലേ​​ക്കു മാ​​റ്റി​​യ​​ശേ​​ഷം അ​​ന​​സ് വാ​​ട്സ് ആ​​പ് വ​​ഴി മ​​ർ​​ദ​​നക്കേസി​​ലെ പ്ര​​തി​​യാ​​യ വ​​ണ്ണ​​പ്പു​​റം സ്വ​​ദേ​​ശി ഷാ​​ന​​വാ​​സി​​ന് അ​​യ​​ച്ചു​​ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

പ്രാ​​ഥ​​മി​​കാ​​ന്വേ​​ഷ​​ണ​​ത്തി​​ൽ അ​​ന​​സി​​ന്‍റെ ഭാ​​ഗ​​ത്ത് വീ​​ഴ്ച​​യു​​ണ്ടാ​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യ​​തി​​നെത്തുട​​ർ​​ന്ന് ഇ​​ടു​​ക്കി​​യി​​ലേ​​ക്കു സ്ഥ​​ലം മാ​​റ്റു​​ക​​യും പി​​ന്നീ​​ട് സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു.

Related posts

Leave a Comment